ഇന്ന് മലയാളികളുടെ പ്രീയപ്പെട്ട നടന്മാരിൽ ഒരാൾ ആണ് സൗബിൻ ഷാഹിർ. ഹാസ്യ വേഷങ്ങളിലൂടെ ആണ് സൗബിൻ ജനങ്ങളുടെ മനസ്സിൽ കയറി പറ്റിയത്. മഹേഷിന്റെ പ്രതികാരം എന്ന ദിലീഷ് പോത്തൻ- ഫഹദ് ഫാസിൽ ചിത്രത്തിലെ ക്രിസ്പിൻ എന്ന കഥാപാത്രം ഈ നടന്റെ കരിയറിലെ ഒരു വഴിത്തിരിവായി. സംവിധായകനാവാൻ സിനിമയിൽ എത്തി പ്രശസ്ത സംവിധായകരായ സിദ്ദിഖ്, അമൽ നീരദ് എന്നിവരുടെ കൂടെയൊക്കെ ജോലി ചെയ്ത സൗബിന്റെ മനസ്സിലെ സ്വപ്നങ്ങൾ ഒക്കെ ഇപ്പോഴും സംവിധാനവുമായി ബന്ധപെട്ടു തന്നെ. രണ്ടു വർഷം മുൻപ് ഒരുക്കിയ പറവ എന്ന ചിത്രത്തിലൂടെ ആണ് സൗബിൻ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.
സൂപ്പർ ഹിറ്റായി മാറിയ ആ ചിത്രത്തിലൂടെ സംവിധായകൻ ആയി ഉള്ള തന്റെ കഴിവും സൗബിൻ തെളിയിച്ചു. കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരു ചിത്രമാണ് അടുത്തതായി സൗബിൻ പ്ലാൻ ചെയ്യുന്നത് എന്ന റിപ്പോർട്ടുകൾ എത്തിയിരുന്നു. അടുത്ത വർഷം അവസാനം ഈ ചിത്രം ആരംഭിക്കാൻ ആണ് സൗബിന്റെ പ്ലാൻ. ഇപ്പോൾ ഭദ്രൻ, അമൽ നീരദ്, ആഷിഖ് അബു, സിദ്ധാർഥ് ഭരതൻ, സന്തോഷ് ശിവൻ ചിത്രങ്ങൾ കയ്യിൽ ഉള്ള സൗബിൻ ഒരു നടനെന്ന നിലയിൽ തന്റെ കരിയറിലെ ഏറ്റവും തിരക്കേറിയ സമയത്തു കൂടിയാണ് കടന്നു പോകുന്നത് എന്നതാണ് സംവിധാന സംരംഭങ്ങൾ വൈകുന്നതിനുള്ള കാരണം എന്നും സൗബിൻ പറയുന്നു. മമ്മൂട്ടിയെ വെച്ചും സൗബിൻ ഒരു ചിത്രം പ്ലാൻ ചെയ്യുന്നുണ്ട്.
അത് തന്റെ സ്വപ്ന ചിത്രങ്ങളിൽ ഒന്നാണ് എന്നും പക്ഷെ അത് എന്ന് തുടങ്ങും എന്നൊന്നും പറയാറായിട്ടില്ല എന്നും സൗബിൻ വെളിപ്പെടുത്തുന്നു. ദി ക്യൂവിനു വേണ്ടി മനീഷ് നാരായണൻ നടത്തിയ ഇന്റർവ്യൂവിൽ ആണ് സൗബിൻ തന്റെ മനസ്സ് തുറന്നതു. ചെറുകഥ എന്ന് പേരിട്ടിരിക്കുന്ന ആ ചിത്രത്തിന്റെ ആദ്യത്തെ പേര് പണി പാളി എന്നായിരുന്നു. മൈൻഡ് ഗെയിം ഒക്കെ പ്രമേയമായി വരുന്ന ആ ചിത്രം ആയിരുന്നു സൗബിൻ ആദ്യം ഒരുക്കാൻ പ്ലാൻ ചെയ്തത് എങ്കിലും പിന്നീട് പറവ ചെയ്യുകയായിരുന്നു. എന്തായാലും ചെറുകഥ ഒരിക്കൽ സിനിമയാകും എന്ന് തന്നെയാണ് സൗബിൻ പറയുന്നത്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്‍. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.