മലയാളത്തിലെ പ്രശസ്ത നടനായ സൗബിൻ ഷാഹിർ ഇപ്പോൾ തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് സഞ്ചരിക്കുന്ന നടനാണ്. അതിനൊപ്പം തന്നെ അദ്ദേഹം ഒരു സംവിധായകനായും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. പറവ എന്ന ചിത്രമാണ് സൗബിൻ ആദ്യമായി സംവിധാനം ചെയ്തത്. യുവ താരങ്ങൾ കേന്ദ്ര കഥാപാത്രമായി എത്തിയ ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ ദുൽഖർ സൽമാനും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ദുൽഖറിനെ നായകനാക്കി തന്റെ രണ്ടാമത്തെ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സൗബിൻ ഷാഹിർ. ദുൽഖർ സൽമാൻ തന്നെ നിർമ്മിക്കുന്ന ഈ ചിത്രം പ്രഖ്യാപിച്ചത് കഴിഞ്ഞ വർഷത്തെ ദുൽഖറിന്റെ പിറന്നാൾ ദിനത്തിലാണ്. ഓതിരം കടകം എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. എന്നാൽ ഇത് എത്തരത്തിലുള്ള ചിത്രമാണ് എന്നതിനെ കുറിച്ച് ഒരറിവും ആരാധകർക്ക് ഉണ്ടായിരുന്നില്ല.
ഇപ്പോൾ ആ വിവരം തുറന്നു പറയുകയാണ് സൗബിൻ ഷാഹിർ. ഇതൊരു കോമഡി ചിത്രം ആയിരിക്കുമെന്ന് സൗബിൻ പറയുന്നത്. ഒരു പക്കാ കോമഡി ചിത്രം എന്ന് പറയുന്നില്ല എന്നും, ദുൽഖറിന്റെ സ്റ്റൈലിൽ ഉള്ള ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് സൗബിൻ വിശദീകരിക്കുന്നത്. രണ്ടു മാസത്തിനുള്ളിൽ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും സൗബിൻ വെളിപ്പെടുത്തി. ഇപ്പോൾ വെള്ളരിക്കാപ്പട്ടണം എന്ന ചിത്രത്തിൽ മഞ്ജു വാര്യർക്ക് ഒപ്പം അഭിനയിക്കുകയാണ് സൗബിൻ. അത് തീർത്ത ഉടനെ സിബിഐ 5 എന്ന മമ്മൂട്ടി ചിത്രത്തിൽ അദ്ദേഹം ജോയിൻ ചെയ്യും. അതിനു ശേഷമായിരിക്കും ഓതിരം കടകം ആരംഭിക്കുക. അത് തീർത്തിട്ട് ഒരു പോലീസുകാരന്റെ മരണം എന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് സൗബിൻ. കള്ളൻ ഡിസൂസ, മോഹൻലാൽ നായകനായ ബ്രോ ഡാഡി, മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം എന്നിവയാണ് ഇനി സൗബിൻ അഭിനയിച്ചു റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.