കുറച്ചു ദിവസങ്ങൾക്കു മുൻപ് സോഷ്യൽ മീഡിയയിൽ ചർച്ചയായ ഒന്നായിരുന്നു, പ്രശസ്ത സംവിധായകൻ ഒമർ ലുലുവിന്റെ പേരിൽ പ്രചരിക്കപ്പെട്ട ഒരു സ്ക്രീൻഷോട്ട്. നടന്‍ സൗബിന്‍ ഷാഹിറിനെ മോശമായി പരാമര്‍ശിച്ച് കൊണ്ട് സംവിധായകന്‍ ഒമര്‍ ലുലു ഫേസ്ബുക്കില്‍ ഇട്ട കുറിപ്പ് എന്ന തരത്തിലുള്ള ഒരു സ്ക്രീൻ ഷോട്ട് ആയിരുന്നു സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇത് വലിയ രീതിയിൽ വൈറലായതോടെ ഒമർ ലുലുവിനെ വിമർശിച്ചു കൊണ്ടും അധിക്ഷേപിച്ചു കൊണ്ടും സൗബിൻ ഷാഹിർ ആരാധകർ രംഗത്തു വരികയും ചെയ്തിരുന്നു. അതിനു ശേഷം ഈ കാര്യത്തിൽ വിശദീകരണവുമായി ഒമർ ലുലു മുന്നോട്ടു വന്നു. ആ പോസ്റ്റ് താനോ തന്റെ അക്കൗണ്ട് നോക്കുന്നവരോ ഇട്ടതല്ലെന്നും, തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്നും ഒമർ ലുലു വെളിപ്പെടുത്തി. സൗബിൻ ഷാഹിറിനും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും വിഷമമുണ്ടായത് അറിഞ്ഞതിൽ താനും അങ്ങേയറ്റം ഖേദം രേഖപ്പെടുത്തുന്നു എന്നും, ഇത് സംബന്ധിച്ചുണ്ടായ വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് എല്ലാവരോടും അപേക്ഷിക്കുന്നുവെന്നും ഒമർ ലുലു തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ പറഞ്ഞു.
ഇപ്പോഴിതാ ഈ വിഷയത്തിൽ സൗബിൻ ഷാഹിറിന്റെ പ്രതികരണം വന്നിരിക്കുകയാണ്. തന്റെ ഏറ്റവും പുതിയ ചിത്രമായ ഇലവീഴാപൂഞ്ചിറയുടെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് സൗബിനോട് ഒരു മാധ്യമ പ്രവർത്തകൻ ഈ വിഷയം ചോദിച്ചത്. നമ്മുക്ക് അതിനെക്കുറിച്ചൊന്നും സംസാരിക്കേണ്ടെന്നും, സിനിമയെ പറ്റി സംസാരിക്കാമെന്നും പറഞ്ഞ് ആദ്യം സൗബിൻ ഒഴിഞ്ഞു മാറി. പക്ഷെ അതിനു ശേഷം, തനിക്കു ആ സംഭവത്തിൽ പരാതിയോ വിഷമമോ ഒന്നുമില്ലെന്നും സൗബിൻ വിശദീകരിച്ചു. അതിനോടൊപ്പം തനിക്കു സന്തോഷം മാത്രമേയുള്ളു എന്നും സൗബിൻ സരസമായി പറഞ്ഞു. ഷാഹി കബീർ സംവിധാനം ചെയ്ത ഇലവീഴാപൂഞ്ചിറ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്.
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
This website uses cookies.