Soubin Shahir names his son Orhan
സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ വ്യക്തിയാണ് സൗബിൻ ഷാഹിർ. ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ വ്യക്തി ഇന്ന് നടനായും സംവിധായകനായും തന്റേതായ സ്ഥാനം കണ്ടെത്തിയിരിക്കുകയാണ്. സൗബിന്റെ ജീവിതത്തിൽ ഇപ്പോൾ പുതിയൊരു അതിഥി കൂടി വന്നിരിക്കുകയാണ്. ഒർഹാൻ എന്നാണ് തന്റെ ആദ്യ കുഞ്ഞിന് സൗബിൻ പേരിട്ടിരിക്കുന്നത്. സൗബിൻ തന്നെയാണ് കുഞ്ഞിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു പേര് വെളിപ്പെടുത്തിയത്. ഒരുപാട് സിനിമ താരങ്ങൾ അഭിനന്ദനങ്ങളും ആശംസകളുമായി മുന്നോട്ട് വന്നിട്ടുണ്ട്.
മെയ് 10നാണ് ഒർഹൻ സൗബിൻ ജനിക്കുന്നത്. 2017 ഡിസംബറിൽ വിവാഹം കഴിഞ്ഞ സൗബിൻ- ജാമിയ എന്നിവർക്ക് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ആൺകുഞ്ഞു പിറക്കുന്നത്. മലയാള സിനിമയിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന വ്യക്തി കൂടിയാണ് സൗബിൻ. അടുത്തിടെ താരത്തിന്റെ പുറത്തിറങ്ങിയ ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ. അണിയറയിൽ ഒരുപാട് വമ്പൻ ചിത്രങ്ങൾ തന്നെ ഒരുങ്ങുന്നുണ്ട്. അമ്പിളി, വൈറസ്, ട്രാൻസ് എന്നീ ചിത്രങ്ങളിലെ സൗബിന്റെ പ്രകടനത്തിന് വേണ്ടിയാണ് സിനിമ പ്രേമികൾ ഉറ്റുനോക്കുന്നത്. സിനിമ ജീവിതവും കുടുംബ ജീവിതത്തിനും തുല്യ സ്ഥാനം നൽകുന്ന വ്യക്തിയാണ് സൗബിൻ. കുടുംബത്തോടൊപ്പം കൂടുതൽ സമയം കണ്ടെത്തുവാനും താരം മറക്കാറില്ല. ഈ വർഷത്തെ സംസ്ഥാന സർക്കാറിന്റെ മികച്ച നടനുള്ള പുരസ്കാരവും സൗബിനെ തേടിയെത്തിയിരുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.