പ്രശസ്ത രചയിതാവായ ജി ആർ ഇന്ദുഗോപൻ രചിച്ച വലിയ ജനപ്രീതിയാർജിച്ച കഥയാണ് ചെങ്ങന്നൂർ ഗൂഡ സംഘം. ഇപ്പോഴിതാ ആ കഥ സിനിമ ആക്കുവാൻ ഒരുങ്ങുകയാണ് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമ്മുക്കു സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്. കൊച്ചി മുനമ്പം തീരത്ത് നിന്നും ഇന്ത്യൻ മഹാസമുദ്രത്തിൽ ഉള്ള ഡിയഗോ ഗാർഷ്യ ദ്വീപുകളിലേക്കു അതി സാഹസികമായി സ്രാവ് പിടിക്കാൻ പോകുന്ന ഒരു കൂട്ടം മനുഷ്യരുടെയും അവരുടെ നേതാവായ നായകന്റെയും കഥ ആണ് ചെങ്ങന്നൂർ ഗൂഡസംഘം പറയുന്നത്. ബ്രിട്ടീഷ് പ്രവിശ്യ ആയ ഡിയഗോ ഗാർഷ്യ അമേരിക്കൻ പട്ടാളത്തിന് പാട്ടത്തിന് നല്കിയിരിക്കുന്ന സ്ഥലം ആണ്. അവിടേക്കാണ് അമേരിക്കൻ പട്ടാളത്തിന്റെ നിയന്ത്രണങ്ങൾ പോലും വക വെക്കാതെ, യന്ത്ര സഹായം പോലും ഇല്ലാതെ ചൂണ്ടയും കൊളുത്തും മാത്രം ഉപയോഗിച്ചു സ്രാവിനെ പിടിക്കുന്ന അതിസാഹസികരായ, ലോകത്തെ തന്നെ ഏറ്റവും ധൈര്യ ശാലികൾ ആയ ചെങ്ങന്നൂർ ഗൂഡസംഘം പോകുന്നത്.
ഇപ്പോൾ ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളി എന്ന ബിഗ് ബഡ്ജറ്റ് സൂപ്പർ ഹീറോ ചിത്രം നിർമ്മിക്കുന്ന തിരക്കിൽ ആണ് സോഫിയ പോൾ. ഓണത്തിന് ആണ് ആണ് ഈ ചിത്രം എത്തുക. അതിനു ശേഷം ആവും ചെങ്ങന്നൂർ ഗൂഡസംഘം ആരംഭിക്കുക എന്നാണ് വിവരം. ബ്ലോക്ക്ബസ്റ്റർ ആയ ബാംഗ്ളൂർ ഡേയ്സ് അൻവർ റഷീദിന് ഒപ്പം ചേർന്നു നിർമ്മിച്ച വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നിർമ്മിച്ച മോഹൻലാൽ ചിത്രമായ മുന്തിരി വള്ളികൾ തളിർക്കുമ്പോഴും അൻപതു കോടി ക്ലബിൽ എത്തിയ ചിത്രമാണ്. ഇത് കൂടാതെ ബിജു മേനോൻ നായകനായ പടയോട്ടം എന്ന ഹിറ്റ് ചിത്രവും അവർ നിർമ്മിച്ചിട്ടുണ്ട്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.