മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രമായ സിബിഐ 5 ദി ബ്രെയിൻ ഇപ്പോൾ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. എസ് എൻ സ്വാമി രചിച്ച് കെ മധു സംവിധാനം ചെയ്‌ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സ്വർഗ്ഗചിത്ര അപ്പച്ചനാണ്. സമ്മിശ്ര പ്രതികാരണമാണ് ഈ ചിത്രം പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും നേടിയത്. അതോടൊപ്പം തന്നെ ചിത്രത്തിന്റെ കാസ്റ്റിംഗ്, ഇതിലെ സേതുരാമയ്യരുടെ മേക്കപ്പ് എന്നിവയും വിമർശിക്കപ്പെട്ടു. പുതിയ കാലത്തിനനുസൃതമായ ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറല്ല ഈ ചിത്രമെന്ന് പ്രേക്ഷകരൊന്നടങ്കം ഈ ചിത്രത്തെ വിമർശിച്ചതിനെ കുറിച്ച് രചയിതാവായ എസ് എൻ സ്വാമി പറഞ്ഞത്, ന്യൂ ജനറേഷന്‍ ഉദ്ദേശിക്കുന്ന പോലെയാകണമെന്നില്ല എല്ലാ സിനിമയുമെന്നും, അല്‍പം മെച്വേര്‍ഡ് ആയവര്‍ക്ക്, പക്വതയുള്ളവര്‍ക്ക് ഈ സിനിമ വളരെ ഇഷ്ടപ്പെടുമെന്നുമാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന് ലഭിച്ച നെഗറ്റീവ് പ്രതിരണത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ കെ മധു.
കഴിഞ്ഞ ദിവസം സി.ബി.ഐയിലെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും തിരുവനന്തപുരം പ്രസ് ക്ലബില്‍ വെച്ച് സ്വീകരണം നൽകിയപ്പോഴാണ് കെ മധു പ്രതികരിച്ചത്. ഇത്രയും നല്ല ഒരു പടത്തിന് ആദ്യത്തെ ഒന്നുരണ്ട് ദിവസങ്ങളില്‍ ഒരു നെഗറ്റീവ് ഒപ്പീനിയന്‍ ഉണ്ടാക്കിയെടുക്കാന്‍ ചില ആളുകള്‍ ശ്രമിച്ചുവെന്നും അത് ഒരു പരിധി വരെ നടന്നുവെന്നും കെ മധു പറയുന്നു. എസ് .എന്‍. സ്വാമിയെയും തന്നെയും സ്‌നേഹിക്കുന്ന, തങ്ങളുടെ സൃഷ്ടിയില്‍ തങ്ങളോടൊപ്പം നില്‍ക്കുന്ന ഒരുകൂട്ടം പ്രേക്ഷകർ ഇപ്പോഴും കയ്യടികളുമായി കൂടെയുണ്ടെന്നും, എന്നാൽ ആ അടുപ്പം തച്ചുടക്കാന്‍ ആരോ ശ്രമിക്കുന്നുണ്ടെന്നും കെ മധു പറയുന്നു. കെ മധു- എസ് എൻ സ്വാമി ടീമൊരുക്കിയ സിബിഐ സീരിസിലെ അഞ്ചാം ചിത്രമാണിത്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.