മലയാള സിനിമയിലെ യുവ താരം ദുൽകർ സൽമാൻ നായകനായി പുറത്തിറങ്ങുന്ന അടുത്ത ചിത്രമാണ് ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന സോളോ. ജൂൺ അവസാനത്തോടെ ചിത്രീകരണം പൂർത്തിയായ ഈ ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിലാണ്. സെപ്റ്റംബറിലാണ് സോളോയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ ദുൽകർ ഫാൻസിനു വേണ്ടി ഒരു സന്തോഷ വാർത്ത വന്നിരിക്കുകയാണ്. നാളെയാണ് ദുൽകർ സൽമാന്റെ ജന്മദിനം. അത് പ്രമാണിച്ചു സോളോ ടീം നൽകുന്ന ജന്മദിന സമ്മാനം ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ്. ആരാധകർക്കായി സോളോ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തുമെന്ന കാര്യം സംവിധായകൻ ബിജോയ് നമ്പ്യാരും സ്ഥിതീകരിച്ചിട്ടുണ്ട്. മാത്രമല്ല ചിത്രത്തിന്റെ ആദ്യ ടീസറും അധികം വൈകാതെ തന്നെ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നാലു കഥകൾ പറയുന്ന ആന്തോളജി ചിത്രമായ സോളോയിൽ ദുൽകർ നാല് ഗെറ്റപ്പുകളിൽ ആണ് പ്രത്യക്ഷപ്പെടുന്നത്. മാത്രമല്ല ഈ ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത് നിരവധി പ്രശസ്ത മ്യൂസിക് ബാൻഡുകളും ഒന്നിലധികം സംഗീത സംവിധായകരും ചേർന്നാണ്. പതിമൂന്നോളം ഗാനങ്ങൾ ചിത്രത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതുപോലെ തന്നെ ഒന്നിലധികം നായികമാരും ഉള്ള ഈ ചിത്രത്തിൽ പ്രണയവും സസ്‌പെൻസും ഉണ്ടെന്നതാണ് ലഭിക്കുന്ന സൂചനകൾ. തമിഴിൽ നിന്നും, കന്നഡയിൽ നിന്നും , ബോളിവുഡിൽ നിന്നുമുള്ള ആർട്ടിസ്റ്റുകൾ ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണെന്നതും ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നു.
തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ഈ ചിത്രം വമ്പൻ റിലീസ് ആണ് പ്ലാൻ ചെയ്യുന്നത്. ബിജോയ് നമ്പ്യാർ മലയാളത്തിൽ ഒരുക്കുന്ന ആദ്യ ചിത്രമാണ് സോളോ. ശൈതാൻ, ഡേവിഡ്, വാസിർ തുടങ്ങിയ ചിത്രങ്ങളാണ് ബിജോയ് ഇതിനു മുൻപേ ഒരുക്കിയത്. സോളോയുടെ നിർമ്മാണത്തിലും ബിജോയ് നമ്പ്യാർ ഉണ്ട്.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.