മലയാള സിനിമയിൽ ഒരുപിടി വലിയ ഹിറ്റുകൾ സമ്മാനിച്ച നിർമ്മാതാക്കളിൽ ഒരാളാണ് സോഫിയ പോൾ. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് എന്ന ബാനറിൽ അവർ നിർമ്മിച്ച ചിത്രങ്ങൾ എല്ലാം തന്നെ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രങ്ങളാണ്. കഴിഞ്ഞ മാസം ഒറ്റിറ്റി റിലീസ് ആയെത്തി, ആഗോള തലത്തിൽ തന്നെ സൂപ്പർ ഹിറ്റായ മിന്നൽ മുരളി എന്ന ചിത്രം നിർമ്മിച്ചത് സോഫിയ പോൾ ആണ്. ബേസിൽ ജോസെഫ് ഒരുക്കിയ ഈ ടോവിനോ തോമസ് ചിത്രം മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമെന്ന പേര് നേടിയ ചിത്രമാണ്. അത് കൂടാതെ മോഹൻലാൽ നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ നിർമ്മിച്ചതും ഇവരാണ്. അമ്പതു കോടി രൂപയുടെ ബിസിനസ്സ് നടത്തി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ഏറ്റവും വലിയ വിജയമായാണ് ഈ മോഹൻലാൽ- ജിബു ജേക്കബ് ചിത്രം മാറിയത്.
മറ്റൊരു ബ്ലോക്ക്ബസ്റ്റർ ആയ ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ആയാണ് ഇവർ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ഈ ചിത്രം സോഫിയ പോളും സംവിധായകൻ അൻവർ റഷീദും ചേർന്നാണ് നിർമ്മിച്ചത്. മലയാള സിനിമ നിർമ്മാണ രംഗത്തേക്ക് വരുമ്പോൾ ആഗ്രഹിച്ചത് അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ഒരു ചിത്രവുമായി നിർമ്മാണ കമ്പനി ആരംഭിക്കണമെന്നായിരുന്നു എന്ന് സോഫിയ പോൾ പറയുന്നു. ആ ആഗ്രഹവുമായി അൻവറിന്റെ അടുത്ത് ചെന്നപ്പോഴാണ് ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന്റെ സഹനിർമ്മാതാവായി വരാമോ എന്ന് അൻവർ ചോദിക്കുന്നതും, അൻവറിൽ ഉള്ള വിശ്വാസം കൊണ്ട് അത് സ്വീകരിക്കുന്നതും. ഫഹദ് ഫാസിൽ, നിവിൻ പോളി, ദുൽഖർ സൽമാൻ എന്നിവർ അഭിനയിച്ച ഈ ചിത്രം വലിയ വിജയമായിരുന്നു. ഇത് കൂടാതെ ബിജു മേനോൻ നായകനായ പടയോട്ടം, ഡോക്ടർ ബിജു ഒരുക്കിയ കാട് പൂക്കുന്ന നേരം എന്നിവയെല്ലാം നിർമ്മിച്ചതും വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ആണ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.