മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത പുതിയ ചിത്രം ഇപ്പോൾ റിലീസിന് ഒരുങ്ങുകയാണ്. ഫെബ്രുവരിയിൽ റീലീസ് പ്രതീക്ഷിക്കുന്ന ഈ ചിത്രത്തിന്റെ പേര് ക്രിസ്റ്റഫർ എന്നാണ്. ഇതിന്റെ പോസ്റ്ററുകൾ, ആദ്യ ടീസർ എന്നിവ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിന്റെ ടീസറിൽ, ചിത്രത്തിലെ വില്ലൻ വേഷം ചെയ്യുന്ന തെന്നിന്ത്യൻ താരം വിനയ് റായുമായി ബന്ധപ്പെട്ട ഒരു ഡീറ്റൈൽ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്. വിക്രം എന്ന ലോകേഷ് കനകരാജ്- കമൽ ഹാസൻ ചിത്രത്തിൽ വില്ലനായി എത്തിയ വിജയ് സേതുപതിയുടെ ശരീരത്തിൽ പ്രത്യേക തരത്തിലുള്ള ഒരു ചിത്രം പച്ച കുത്തിയിരുന്നു. അതിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ചിത്രമാണ് ക്രിസ്റ്റഫറിൽ വിനയ് കഥാപാത്രത്തിന്റെ ശരീരത്തിലും പച്ച കുത്തിയിരിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തിയത്.
ഈ കഥാപാത്രങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ടുള്ള ഫാൻ തിയറികളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നുണ്ട്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രം ആർ ഡി ഇല്ല്യൂമിനേഷന്റെ ബാനറിൽ നിർമ്മിക്കുന്നതും സംവിധായകനായ ബി ഉണ്ണികൃഷ്ണൻ തന്നെയാണ്. ഉദയ കൃഷ്ണ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഒരു പോലീസ് ഓഫീസറായാണ് മമ്മൂട്ടി എത്തുന്നത്. ബയോഗ്രഫി ഓഫ് എ വിജിലാന്റി കോപ് എന്നതാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ഇതിലെ നായികാ വേഷങ്ങൾ ചെയ്യുന്നത്. ഇവരെ കൂടാതെ ഷൈൻ ടോം ചാക്കോ , ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു ജോസഫ് എന്നിവരും ഇതിന്റെ താരനിരയിലുണ്ട്.
ഫോട്ടോ കടപ്പാട്: ട്വിറ്റർ
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.