[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സൂററായ് പോട്രൂ ടീം വീണ്ടും ഒന്നിക്കുന്നു; ചിത്രീകരണം ഏപ്രിലിൽ?

തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയെ നായകനാക്കി സുധ കൊങ്ങര ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമാണ് സൂററായ് പോട്രൂ. പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ച ഈ ചിത്രം ഒരുപിടി ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങളും നേടി. മികച്ച നടനുള്ള ദേശീയ പുരസ്‍കാര നേട്ടമാണ് ഈ ചിത്രത്തിലൂടെ സൂര്യയെ തേടിയെത്തിയത്. ഇപ്പോഴിതാ സൂററായ് പോട്രൂ ടീം വീണ്ടും ഒന്നിക്കുകയാണ് എന്ന വാർത്തയാണ് തമിഴ് സിനിമ ലോകത്ത് നിന്ന് വരുന്നത്. ഇപ്പോൾ ശിവ സംവിധാനം ചെയ്യുന്ന സൂര്യ42 എന്ന ചിത്രമാണ് സൂര്യ അഭിനയിക്കുന്നത്. ഈ ത്രീഡി ഫാന്റസി പീരീഡ് ആക്ഷൻ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയതിന് ശേഷം, ഈ വരുന്ന ഏപ്രിൽ മാസത്തിൽ സൂര്യ- സുധ കൊങ്ങര ചിത്രം ആരംഭിക്കുമെന്നാണ് സൂചന. സൂററായ് പോട്രൂവിനു സംഗീതമൊരുക്കിയ ജി വി പ്രകാശ് കുമാർ തന്നെയായിരിക്കും ഇതിനും സംഗീതമൊരുക്കുകയെന്നും, തന്റെ പ്രൊഡക്ഷൻ ബാനറിൽ സൂര്യ തന്നെയാവും ഈ ചിത്രം നിർമ്മിക്കുകയെന്നുമാണ് വാർത്തകൾ പറയുന്നത്.

എയർ ഡെക്കാൺ ഫൗണ്ടർ ആയ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സൂററായ് പോട്രൂ ഒരുക്കിയത്. സൂര്യയുടെ 2 ഡി എന്റർടെയ്ൻമെന്റ്, സിഖീയ എന്റർടെയ്ൻമെന്റ് എന്നീ നിർമ്മാണ കമ്പനികൾ ഒരുമിച്ചു നിർമ്മിച്ച സൂററായ് പോട്രൂവിലെ നായികാ വേഷം ചെയ്തത് പ്രശസ്ത മലയാളി നടിയായ അപർണ്ണ ബാലമുരളിയാണ്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ഇതിലൂടെ അപർണ്ണയും നേടിയിരുന്നു. ഉർവശി, മോഹൻ ബാബു, പരേഷ് റാവൽ, കരുണാസ് എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്ത ഈ ചിത്രം ആമസോൺ പ്രൈം റിലീസ് ആയാണ് എത്തിയത്. ഇപ്പോൾ ശിവ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് സൂര്യ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ബോളിവുഡ് താരസുന്ദരിയായ ദിശ പട്ടാണിയാണ്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 day ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

4 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.