മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ രചിച്ച ആളാണ് എസ് എൻ സ്വാമി. ആദ്യകാലങ്ങളിൽ കുടുംബ ചിത്രങ്ങളിലൂടെ മമ്മൂട്ടിക്ക് സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച എസ് എൻ സ്വാമി, ഇൻഡസ്ട്രി ഹിറ്റായ മോഹൻലാൽ ചിത്രം ഇരുപതാം നൂറ്റാണ്ടിനു ശേഷം ത്രില്ലർ ചിത്രങ്ങളുടെ രചയിതാവായി വമ്പൻ ഹിറ്റുകൾ നമ്മുക്ക് സമ്മാനിച്ചു. നാല് ഭാഗങ്ങൾ ആയി പുറത്തു വന്ന മമ്മൂട്ടി- കെ മധു ടീമിന്റെ സിബിഐ സീരിസ് രചിച്ചതും എസ് എൻ സ്വാമി ആണ്. ഇപ്പോഴിതാ അധികം വൈകാതെ അതിന്റെ അഞ്ചാം ഭാഗം ചെയ്യാനുള്ള ഒരുക്കത്തിലാണ് മമ്മൂട്ടി. ബാസ്‌ക്കറ്റ് കില്ലിംഗ് എന്ന പ്രത്യേക കൊലപാതക രീതിയെ അടിസ്ഥാനമാക്കി ഒരുക്കിയ കഥയാണ് ഈ അഞ്ചാം ഭാഗത്തിൽ എന്നും, ഇതോടെ സിബിഐ സീരിസ് അവസാനിക്കാൻ ആണ് സാധ്യത എന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സീരിസിലെ ആദ്യത്തെ ഭാഗമായ ഒരു സി ബി ഐ ഡയറികുറിപ്പും മൂന്നാം ഭാഗമായ സേതുരാമയ്യർ സി ബി ഐയും വിജയം കൊയ്തപ്പോൾ രണ്ടാം ഭാഗമായ ജാഗ്രതയും നാലാം ഭാഗമായ നേരറിയാൻ സിബിഐയും ആ വിജയം ആവർത്തിക്കാതെ പോയി. അത് കൊണ്ട് തന്നെ ഈ അഞ്ചാം ഭാഗം വലിയ വിജയത്തിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് എസ് എൻ സ്വാമി- കെ മധു ടീം.
എന്നാൽ അഞ്ചാം ഭാഗം ചെയ്യാൻ മമ്മൂട്ടിക്ക് തീരെ താല്പര്യം ഉണ്ടായിരുന്നില്ല എന്ന് പറയുകയാണ് എസ് എൻ സ്വാമി. മമ്മൂട്ടിയുടെ 70ാം ജന്മദിനത്തിനോട് അനുബന്ധിച്ച് മീഡിയ വണ്‍ ചാനലിനോട് സംസാരിച്ചപ്പോഴാണ് എസ് എൻ സ്വാമി ഇത് വെളിപ്പെടുത്തിയത്. നാല് തവണ ആ കഥാപാത്രമായി എന്നും വീണ്ടും ആവര്‍ത്തിക്കുമ്പോള്‍, ചെയ്യാന്‍ താത്പര്യം തോന്നുന്നില്ലെന്നാണ് മമ്മൂട്ടി പറഞ്ഞത് എന്നും സ്വാമി പറയുന്നു. അവസാനം നിര്‍ബന്ധത്തിന് വഴങ്ങിയാണ് അഞ്ചാം ഭാഗത്തില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചത് എന്നും എസ് എൻ സ്വാമി കൂട്ടിച്ചേർത്തു. ഏറ്റവും ആദ്യം ഈ ചിത്രത്തെ കുറിച്ച് ചിന്തിച്ചപ്പോൾ കഥാപാത്രം സി.ബി.ഐ ആയാല്‍ നന്നാവുമെന്ന് മമ്മൂട്ടിയാണ് പറഞ്ഞതെന്ന് എന്നും ഈ കഥാപാത്രം ബ്രാഹ്മണൻ ആയാൽ നന്നാവുമെന്നും പറഞ്ഞത് മമ്മൂട്ടി ആണെന്നും സ്വാമി ഓർത്തെടുക്കുന്നു.
ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ സംവിധായകനും, വാഴ എന്ന ചിത്രത്തിന്റെ രചയിതാവുമായ വിപിൻ ദാസ്…
മലയാളത്തിനു പിന്നാലെ ഹിന്ദിയിലും ബോക്സ് ഓഫീസ് പിടിച്ചു കുലുക്കി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’. സിനിമയ്ക്കു ലഭിച്ച അതിഗംഭീര പ്രതികരണങ്ങൾക്കു…
മെഗാഹിറ്റ് ചിത്രം 'എആർഎം'ന് ശേഷം ടൊവിനോ തോമസും ബ്ലോക്ക്ബസ്റ്റർ ചിത്രം 'ലിയോ'ക്ക് ശേഷം തൃഷ കൃഷ്ണയും ഒന്നിച്ചെത്തുന്ന 'ഐഡന്റിറ്റി'ക്കായ് വൻ…
പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ നേടിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ രണ്ടാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. ഹൗസ് ഫുൾ, ഫാസ്റ്റ്…
ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി" ജനുവരി രണ്ടിന്…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയിലെ ആദ്യ ഗാനം പുറത്ത്.…
This website uses cookies.