വെങ്കട് പ്രഭു ഒരുക്കിയ മാനാട് എന്ന തമിഴ് ചിത്രം കഴിഞ്ഞ വർഷം റിലീസ് ചെയ്തതിൽ വമ്പൻ ഹിറ്റായി മാറിയ ഒരു ചിത്രമാണ്. ചിമ്പു, കല്യാണി പ്രിയദർശൻ എന്നിവർ നായകനും നായികയുമായി എത്തിയ ഈ ചിത്രത്തിലെ വില്ലൻ വേഷം ചെയ്തത് എസ് ജെ സൂര്യ ആണ്. ഗംഭീര പ്രകടനമാണ് നായകനും വില്ലനുമായി ചിമ്പു- എസ് ജെ സൂര്യ ടീം നടത്തിയത്. ഇപ്പോഴിതാ, ഈ സൂപ്പർ ഹിറ്റ് കൂട്ടുകെട്ട് ഒരിക്കൽ കൂടി ഒന്നിക്കുകയാണ് എന്ന റിപ്പോർട്ടുകൾ ആണ് വരുന്നത്. സൂപ്പർ ഹിറ്റായ മലയാളം ചിത്രം ഡ്രൈവിംഗ് ലൈസന്‍സിന്റെ തമിഴ് റീമേക്കിലായിരിക്കും ഇരുവരും വീണ്ടും ഒന്നിക്കാന്‍ പോകുന്നത് എന്നാണ് വാർത്തകൾ പറയുന്നത്. തമിഴ് മാധ്യമമായ വലൈ പേച്ച് ആണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. വാലു, സ്‌കെച്ച്, സംഗത്തമിഴന്‍ എന്നീ ചിത്രങ്ങളൊരുക്കിയ വിജയ് ചന്ദര്‍ ആയിരിക്കും ഈ തമിഴ് റീമേക് ഒരുക്കുക എന്നും അവർ പറയുന്നു.
മലയാളത്തില്‍ പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും അവതരിപ്പിച്ച കഥാപാത്രങ്ങളാണ് ചിമ്പുവും എസ്.ജെ. സൂര്യയും തമിഴിൽ ചെയ്യുക. സച്ചി രചിച്ചു ജീൻ പോൾ ലാൽ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസെൻസ് ഇപ്പോൾ ഹിന്ദിയിലും റീമേക് ചെയ്യുന്നുണ്ട്. അക്ഷയ് കുമാർ, ഇമ്രാൻ ഹാഷ്മി എന്നിവരാണ് ഹിന്ദി റീമേക്കിലെ പ്രധാന താരങ്ങൾ. മലയാളം ചിത്രം നിർമ്മിച്ച പൃഥ്വിരാജ് സുകുമാരൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ഇതിന്റെ ഹിന്ദി റീമേക്കിലും നിർമ്മാണ പങ്കാളികൾ ആണ്. സെല്‍ഫി എന്ന് പേരിട്ടിരിക്കുന്ന ഹിന്ദി റീമേക് രാജ് മേത്തയാണ് സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം മാജിക് ഫ്രെയിംസ്, ധര്‍മ്മ പ്രൊഡക്ഷന്‍സ്, കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവ ചേർന്നാണ് സെൽഫി നിർമിക്കുന്നത്. എന്നാൽ തമിഴ് റീമേക്കിനെ കുറിച്ചുള്ള ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.