മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി ഒരുങ്ങാൻ പോകുന്ന പുതിയ മലയാള ചിത്രത്തെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കഴിഞ്ഞ വർഷം ഓണത്തിന് ആർഡിഎക്സ് എന്ന മാസ്സ് ചിത്രവുമായെത്തി ബ്ലോക്ക്ബസ്റ്റർ വിജയം സ്വന്തമാക്കികൊണ്ട് അരങ്ങേറ്റം കുറിച്ച സംവിധായകൻ നഹാസ് ഹിദായത്ത് ഒരുക്കുന്ന ചിത്രമാണ് ദുൽഖർ ഇനി മലയാളത്തിൽ ചെയ്യാൻ പോകുന്നതെന്നാണ് സൂചന.
ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നും ലൊക്കേഷൻ കണ്ടെത്തൽ നടക്കുകയാണെന്നുമാണ് വാർത്തകൾ പറയുന്നത്. എന്നാൽ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിക്കുന്നത് ചിത്രത്തിന്റെ താരനിരയെ സംബന്ധിച്ച വാർത്തകളാണ്. ദുൽഖർ സൽമാനൊപ്പം മലയാളത്തിന്റെ യുവ ആക്ഷൻ ഹീറോ ആന്റണി വർഗീസും തമിഴ് സൂപ്പർ താരം എസ് ജെ സൂര്യയും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ടാകുമെന്ന വാർത്തകളാണ് വരുന്നത്. അങ്ങനെ സംഭവിച്ചാൽ അത് എസ് ജെ സൂര്യയുടെ മലയാളത്തിലെ അരങ്ങേറ്റ ചിത്രമായിരിക്കും.
വിപിൻ ദാസ്- ഫഹദ് ഫാസിൽ ചിത്രത്തിലൂടെയാണ് എസ് ജെ സൂര്യ മലയാളത്തിലെത്തുമെന്ന് കരുതിയതെങ്കിലും, ആ ചിത്രം അടുത്ത വർഷത്തേക്ക് മാറ്റിയതോടെ എസ് ജെ സൂര്യ ചെയ്യുന്ന ആദ്യ മലയാള ചിത്രമായി ഈ ദുൽഖർ- നഹാസ് ചിത്രം മാറിയേക്കാം. അടുത്ത വർഷം ആദ്യം ഷൂട്ടിംഗ് ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന നഹാസ് ചിത്രം നിർമിക്കുന്നതും ദുൽഖർ സൽമാൻ തന്നെയാണ്. കഴിഞ്ഞ വർഷം ഓണത്തിനാണ് ദുൽഖർ സൽമാൻ നായകനായ ഒരു മലയാള ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിയത്.
വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ലക്കി ഭാസ്കർ എന്ന തെലുങ്ക് ചിത്രമാണ് ദുൽഖർ സൽമാന്റെ പുതിയ റിലീസ്. ഒക്ടോബർ മുപ്പത്തിയൊന്നിന് ദീപാവലി റിലീസായി ഈ പാൻ ഇന്ത്യൻ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും. ഇപ്പോൾ തമിഴ് ചിത്രമായ കാന്ത പൂർത്തിയാക്കുന്ന തിരക്കിലാണ് താരം.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.