തമിഴിലെ യുവ സൂപ്പർ താരങ്ങളിൽ ഒരാളായ ശിവകാർത്തികേയൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രിൻസ്. ഡോൺ എന്ന ചിത്രം നേടിയ മഹാവിജയത്തോടെ തമിഴിലെ പുതു തലമുറയിലെ ഏറ്റവും വലിയ താരമായി ശിവകാർത്തികേയൻ ഉയർന്നു കഴിഞ്ഞു. അത്കൊണ്ട് തന്നെ വലിയ പ്രതീക്ഷകളോടെയാണ് പ്രിൻസെന്ന ഈ ചിത്രം പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. നേരത്തെ ഓഗസ്റ്റിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ഈ ചിത്രം ഇനി ദീപാവലി റിലീസ് ആയാവും എത്തുകയെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം തമിഴിലും തെലുങ്കിലും ഒരേ സമയം റിലീസ് ചെയ്യുമെന്നും അവർ പ്രഖ്യാപിച്ചിട്ടുണ്ട്.
വളരെ രസകരമായ ഒരു വീഡിയോ വഴിയാണ് ഇതിന്റെ റിലീസ് പ്രഖ്യാപിച്ചത്. ശിവകാർത്തികേയൻ, നടൻ സത്യരാജ്, സംവിധായകൻ അനുദീപ്, ഇതിലെ നായികാ വേഷം ചെയ്തിരിക്കുന്ന വിദേശ വനിതയായ മരിയ എന്നിവർ പങ്കെടുത്ത പൊട്ടിച്ചിരിപ്പിക്കുന്ന ഒരു സംഭാഷണ വീഡിയോ വഴിയാണ് ഇതിന്റെ റിലീസ് പ്രഖ്യാപിച്ചത്. ദീപാവലി റിലീസായി കാർത്തി ചിത്രം സർദാറും ഉണ്ടാവുമെന്നാണ് കൊണ്ട് ഒരു വലിയ ബോക്സ് ഓഫിസ് പോരാട്ടം തന്നെ ദീപാവലിക്ക് തമിഴ് സിനിമയിൽ കാണാൻ പറ്റും. എസ് തമൻ സംഗീതമൊരുക്കിയ ഈ ചിത്രത്തിൽ ശിവകാർത്തികേയൻ ഒരു ടീച്ചറായാണ് എത്തുന്നതെന്നാണ് സൂചന. ഇതിലെ നായികാ വേഷം ചെയ്തിരിക്കുന്ന മരിയ ഉക്രേനിയൻ സ്വദേശിയാണ്. സുരേഷ് പ്രൊഡക്ഷൻസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചതും സംവിധായകൻ അനുദീപ് തന്നെയാണ്. മനോജ് പരമഹംസ ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് പ്രവീൺ കെ എൽ ആണ്.
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
This website uses cookies.