തമിഴിലെ യുവ സൂപ്പർ താരമായ ശിവകാര്‍ത്തികേയൻ നായകനാകുന്ന ഏറ്റവും പുതിയ സിനിമ ഇന്ന് പ്രഖ്യാപിച്ചു. മാവീരൻ എന്നാണ് ഈ പുതിയ സിനിമക്ക് നൽകിയിരിക്കുന്ന പേര്. മഡോണി അശ്വിൻ ആണ് മാവീരൻ സംവിധാനം ചെയ്യുന്നത്. ശാന്തി ടാക്കീസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‍മെന്റ് വീഡിയോ കൂടി ഇനി പുറത്തു വിട്ടിട്ടുണ്ട്. തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവാണ് ഈ വീഡിയോ റിലീസ് ചെയ്തത്. സംവിധായകൻ മഡോണി അശ്വിൻ തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഒരു മാസ് ചിത്രമായാണ് മാവീരൻ ഒരുക്കാൻ പോകുന്നതെന്നാണ് ഇന്ന് വന്ന വീഡിയോ നൽകുന്ന സൂചന. വിധു അയ്യണ്ണ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് ഭരത് ശങ്കര്‍ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.
ഏതായാലും ഇതിന്റെ ടൈറ്റിൽ പ്രഖ്യാപന വീഡിയോ ഇപ്പോൾ വലിയ ശ്രദ്ധയാണ് സോഷ്യൽ മീഡിയയിൽ നിന്നും നേടുന്നത്. ഇതിലെ ശിവകാർത്തികേയന്റെ ലുക്ക്, സൂപ്പർ സ്റ്റാർ രജനികാന്തിന്റെ പഴയ ചിത്രങ്ങളായ മാവീരൻ, ദളപതി എന്നിവയിലെ ലുക്കിനെ അനുസ്മരിപ്പിക്കുന്നു എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ശിവകാർത്തികേയൻ നായകനായി ഇനി റിലീസ് ചെയ്യാൻ പോകുന്ന ചിത്രമാണ് പ്രിൻസ്. തന്റെ തൊട്ടു മുൻപത്തെ റിലീസായ ഡോൺ എന്ന ചിത്രം നേടിയ മഹാവിജയത്തോടെ തമിഴിലെ പുതു തലമുറയിലെ ഏറ്റവും വലിയ താരമായി ശിവകാർത്തികേയൻ മാറിക്കഴിഞ്ഞു. അത്കൊണ്ട് തന്നെ ദീപാവലി റിലീസായി എത്തുന്ന പ്രിൻസ് വലിയ പ്രതീക്ഷകളോടെയാണ് അദ്ദേഹത്തിന്റെ ആരാധകർ കാത്തിരിക്കുന്നത്. അതിനൊപ്പം മാവീരൻ പ്രഖ്യാപനം കൂടി വന്നതോടെ അത് അവർക്ക് ഇരട്ടി മധുരമായി മാറി. അനുദീപ് സംവിധാനം ചെയ്തിരിക്കുന്ന പ്രിൻസ് തമിഴിലും തെലുങ്കിലും ആണ് റിലീസ് ചെയ്യുക. സത്യരാജ്, ഉക്രേനിയൻ നായികയായ മരിയ എന്നിവരാണ് ഇതിൽ ശിവകാർത്തികേയനൊപ്പം പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.