തമിഴിലെ യുവ സൂപ്പർ താരമായ ശിവകാർത്തികേയൻ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഡോൺ. കഴിഞ്ഞ മാസം രണ്ടാം വാരം റിലീസ് ചെയ്ത ഈ ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടിയത്. ശിവകാർത്തികേയന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറിയ ഡോൺ ഇപ്പോൾ ഒടിടി റിലീസിനും തയ്യാറെടുക്കുകയാണ്. വരുന്ന ജൂൺ പത്തു മുതൽ നെറ്റ്ഫ്ലിക്സിലാണ് ഈ ചിത്രം സ്ട്രീം ചെയ്യാൻ പോകുന്നത്. ഒരു പക്കാ ക്യാമ്പസ് ഫൺ ഫിലിമായി ഒരുക്കിയ ഡോൺ നൂറു കോടി ക്ലബിലും ഇടം പിടിച്ച തമിഴ് ചിത്രമാണ്. സിബി ചക്രവർത്തി എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ശിവകാർത്തികേയൻ പ്രൊഡക്ഷൻസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ്. കോമഡി, റൊമാൻസ്, ആക്ഷൻ, വൈകാരിക മുഹൂർത്തങ്ങളെന്നിവ കൃത്യമായ അളവിൽ ചേർത്തൊരുക്കിയ ഈ ചിത്രം യുവ പ്രേക്ഷകരെ വലിയ രീതിയിലാണ് രസിപ്പിച്ചത്. സ്കൂൾ ലൈഫും കോളേജ് ലൈഫുമെല്ലാം ഏറെ രസകരമായാണ് ഇതിലവതരിപ്പിച്ചിരിക്കുന്നത്.
ഈ ചിത്രം നേടിയ വമ്പൻ വിജയത്തോടെ തമിഴിലെ പുതുതലമുറയിലെ ഏറ്റവും താരമൂല്യമുള്ള നായകനായി ശിവകാർത്തികേയൻ മാറിക്കഴിഞ്ഞു. ചക്രവർത്തി എന്ന നായക കഥാപാത്രമായി ശിവകാർത്തികേയൻ, പ്രൊഫസർ ഭൂമിനാഥനായി എസ് ജെ സൂര്യ. ചക്രവർത്തിയുടെ അച്ഛൻ കഥാപാത്രമായി സമുദ്രക്കനി എന്നിവർ കാഴ്ച്ചവെച്ച പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റുകൾ. പ്രിയങ്ക മോഹൻ നായികാ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ സൂരി, കാളി വെങ്കട്, ബാല ശരവണൻ, രാധ രവി, മുനിഷ്‌കാന്ത്, സിവാങ്കി, മനോബാല എന്നിവരും അഭിനയിച്ചിട്ടുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗതം നൽകിയ ഇതിലെ ഗാനങ്ങളും വലിയ രീതിയിൽ വൈറലായി മാറിയിരുന്നു.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
This website uses cookies.