ഈ കഴിഞ്ഞ ആഴ്ച തമിഴിൽ റിലീസ് ചെയ്ത ചിത്രമാണ് യുവതാരം ശിവകാർത്തികേയൻ നായകനായെത്തിയ ഡോൺ. സിബി ചക്രവർത്തി എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ശിവകാർത്തികേയൻ പ്രൊഡക്ഷൻസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ്. ആദ്യ ദിനം മുതൽ ഗംഭീര പ്രേക്ഷക പ്രതികരണമാണ് ഈ ചിത്രം നേടിയെടുത്തത്. പ്രണയവും കോമെഡിയും കോളേജ് ലൈഫും വൈകാരിക നിമിഷങ്ങളുമെല്ലാം കൃത്യമായി കോർത്തിണക്കിയ ഈ ചിത്രം നിരൂപകരും പ്രശംസ ചൊരിയുന്ന ചിത്രമായി മാറി. വമ്പൻ ബോക്സ് ഓഫീസിൽ കളക്ഷനാണ് ഇപ്പോഴി ചിത്രം നേടിയെടുക്കുന്നത്. ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്തിട്ടുള്ള ആദ്യ തിങ്കളാഴ്ച ഈ ചിത്രം തമിഴ്നാട് നിന്ന് നേടിയത് നാല് കോടി ഇരുപത്തിരണ്ടു ലക്ഷമാണ്. അതേ സമയം വലിയ ഹൈപ്പോടെ എത്തിയ ദളപതി ചിത്രം ബീസ്റ്റിന് ആദ്യ തിങ്കളാഴ്ച നേടാനായത് ഒരു കോടി എണ്പത്തിയൊന്പത് ലക്ഷം മാത്രമാണെന്ന് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ ട്വീറ്റ് ചെയ്യുന്നു.
സമ്മിശ്ര പ്രതികരണമാണ് ബീസ്റ്റ് നേടിയതെന്നതാണ് ആ ചിത്രത്തെ പിന്നോട്ട് വലിച്ചത്. എന്നാലും ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഫൈനൽ ഗ്രോസായി 230 കോടിയോളമാണ് ബീസ്റ്റ് നേടിയതെന്നതും ശ്രദ്ധേയമാണ്. പ്രിയങ്ക മോഹൻ നായികാ വേഷം ചെയ്തിരിക്കുന്ന ഡോണിൽ എസ് ജെ സൂര്യ, സമുദ്രക്കനി, സൂരി എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു. ശിവകാർത്തികേയൻ, എസ് ജെ സൂര്യ, സമുദ്രക്കനി എന്നിവരുടെ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. കാളി വെങ്കട്, ബാല ശരവണൻ രാധ രവി, മുനിഷ്‌കാന്ത്, സിവാങ്കി, മനോബാല എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് അനിരുദ്ധ് രവിചന്ദറാണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.