സംവിധായകൻ ശിവയും അജിത്തും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം . പൊങ്കൽ റിലിസായ് എത്തിയ ചിത്രത്തിനു നല്ല റിപ്പോർട്ടുകളാണ് മൊത്തത്തിൽ ലഭിക്കുന്നത്. ആക്ഷൻ, കോമഡി ,ഇമോഷൻസ് അങ്ങനെ എല്ലാ എലമെൻസും ചേർത്ത് ഒരുക്കിയിരിക്കുന്ന മാസ്സ് കംപ്ലീറ്റ് പാക്കേജാണ് തലയുടെ വിശ്വാസമെന്നാണ് ശിവകാർത്തികേയന്റെ അഭിപ്രായം.
ചിത്രത്തിന്റെ സംവിധായകൻ ശിവയ്ക്കും ചിത്രത്തിന് സംഗീതം ഒരുക്കിയ ഡി.ഇമ്മാനും, അജിത്തിന് നായികയായ് ചിത്രത്തിലെത്തിയ നയൻതാരയ്ക്കും ആശംസകളും നേരുകയാണ് താരം. വിശ്വാസം തിരുവിഴ കൂത്താണ് ഈ പൊങ്കലെന്നാണ് താരത്തിന്റെ അഭിപ്രായം.
രജിനി ചിത്രമായ പേട്ടയ്ക്കൊപ്പം റിലിസ് ചെയ്ത ചിത്രത്തിനു നല്ല സ്വീകാരിതയാണ് ലഭിച്ചതായാണ് കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പൊങ്കൽ കുടുംബങ്ങൾക്ക് ആഘോഷമാക്കുന്ന രീതിയിൽ ചിത്രികരിച്ച ചിത്രം തിയറ്ററുകൾ നിറഞ്ഞോടുകയാണ്. ശിവ-അജിത്ത് ചിത്രം വിവേകത്തിന് ഉണ്ടായ പരാജയത്തിന് ശേഷമുള്ള ഗംഭീര തിരിച്ചുവരവായിരിക്കും വിശ്വാസമെന്നാണ് സിനിമാലോകത്ത് നിന്നുള്ള റിപ്പോർട്ട്. ചിത്രത്തിൽ നയൻതാര, ജഗപതി ബാബു തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഡി. ഇമ്മനാണ്.സെന്തിൽ ത്യാഗരാജനും, അർജുൻ ത്യാഗരാജനും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചിരിക്കുന്നത് മുളക്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളക് പാടമാണ്.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
This website uses cookies.