പ്രേക്ഷകർ ഏറെ കാത്തിരുന്ന ശിവകാർത്തികേയൻ ചിത്രം സീമാ രാജ കേരളത്തിലെ പ്രദർശന ശാലകളിൽ ഇന്ന് മുതൽ പ്രദർശനം ആരംഭിക്കുകയാണ്. കേരളത്തിലും മികച്ച റിലീസ് ലഭിച്ചിരിക്കുന്ന ഈ ചിത്രം ഒരു പക്കാ എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് ഇതിന്റെ ട്രൈലെർ, പാട്ടുകൾ എന്നിവ നമ്മുക്ക് നൽകുന്ന സൂചന. ആക്ഷനും കോമെടിയും പ്രണയവും എല്ലാം കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ സാമന്ത ആണ് ശിവകാർത്തികേയന്റെ നായിക ആയി എത്തിയിരിക്കുന്നത്. റെമോ, വേലയ്ക്കാരൻ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ശിവകാർത്തികേയന്റെ വർധിച്ച താരമൂല്യവും ഈ ചിത്രത്തിന് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. 24 എ എം സ്റ്റുഡിയോയുടെ ബാനറിൽ ആർ ഡി രാജ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
വരുത്തപ്പെടാത്ത വാലിഭ സംഘം, രജനി മുരുകൻ എന്നീ ചിത്രങ്ങൾക്ക് ശേഷം പൊൻ റാം ശിവകാർത്തികേയനെ നായകനാക്കി ചെയ്ത മൂന്നാമത്തെ ചിത്രമാണ് സീമ രാജ. ശിവകാർത്തികേയൻ- സാമന്ത ജോഡികൾ ആദ്യമായി ഒരുമിച്ചു അഭിനയിച്ച ചിത്രം എന്ന പ്രത്യേകതയും സീമ രാജക്കുണ്ട്. ഇവർക്ക് പുറമെ സിമ്രാൻ, സൂരി, നെപ്പോളിയൻ, യോഗി ബാബു, സതീഷ്, മനോബാല എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. നെഗറ്റീവ് റോളിലാണ് സിമ്രാൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഡി ഇമ്മൻ സംഗീതം നൽകിയിരിക്കുന്ന ഈ ചിത്രം ശിവകാർത്തികേയൻ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ്. 24 എ എം സ്റുഡിയോയുടെയും മൂന്നാമത്തെ ശിവകാർത്തികേയൻ ചിത്രമാണ് സീമാ രാജ. സംവിധായകൻ തന്നെ രചിച്ചിരിക്കുന്ന ഈ ചിത്രത്തിലൂടെ ശിവകാർത്തികേയൻ തന്റെ വിജയ കഥ തുടരും എന്ന് തന്നെ നമ്മുക്ക് പ്രതീക്ഷിക്കാം.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.