മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ റിലീസായിരുന്നു കഴിഞ്ഞ മാസം പുറത്ത് വന്ന സീതാ രാമം. ഹനു രാഘവപ്പുഡി സംവിധാനം ചെയ്ത്, വൈജയന്തി മൂവീസ് നിർമ്മിച്ച ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തത് മൃണാൾ താക്കൂറാണ്. ദുൽഖർ സൽമാന്റെ രണ്ടാമത്തെ മാത്രം തെലുങ്ക് ചിത്രമായിരുന്ന സീതാ രാമം ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടിയത്. ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായി സീതാ രാമം മാറി. തൊണ്ണൂറു കോടിയോളമാണ് ഈ ചിത്രം നേടിയ ആഗോള കളക്ഷൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ, ഈ ടീം ഒരിക്കൽ കൂടി ഒന്നിക്കുകയാണെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. വൈജയന്തി മൂവീസ് നിർമ്മിക്കാൻ പോകുന്ന ഈ ചിത്രത്തിൽ ദുൽഖർ സൽമാൻ- മൃണാൾ താക്കൂർ ടീം ഒന്നിക്കുമെന്നാണ് സൂചന.
ഹനു രാഘവപ്പുഡി തന്നെയാവും ഈ ചിത്രവും ഒരുക്കുകയെന്നും വാർത്തകൾ പറയുന്നു. എന്നാൽ ഹനു രാഘവപ്പുടിക്ക് പകരം തെലുങ്കിലെ സൂപ്പർ ഹിറ്റ് സംവിധായകനായ ശേഖർ കമ്മൂലയാവും ഈ ചിത്രം സംവിധാനം ചെയ്യുകയെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഫിദ, ലവ് സ്റ്റോറി തുടങ്ങിയ വമ്പൻ ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് അദ്ദേഹം. ഏതായാലും ഈ വാർത്ത ഔദ്യോഗികമായി സ്ഥിതീകരിച്ചിട്ടില്ല. ദുൽഖർ സൽമാൻ ഉടനെ ചെയ്യാൻ പോകുന്നത് ബിഗ് ബഡ്ജറ്റ് മലയാള ചിത്രമായ കിംഗ് ഓഫ് കൊത്തയാണ്. ദുൽഖർ സൽമാൻ തന്നെ നിർമ്മിക്കുന്ന ഈ ചിത്രം അഭിലാഷ് ജോഷിയാണ് സംവിധാനം ചെയ്യുക. ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായ ചുപ് ഈ ആഴ്ച റിലീസ് ചെയ്യുകയാണ്.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
This website uses cookies.