Sinu Sidharth
ഈ മാസം പകുതിയോടെ കേരളം പ്രളയത്തിൽ മുങ്ങി പോയപ്പോൾ രക്ഷാപ്രവർത്തങ്ങൾ നടത്തി കേരളാ ജനതയുടെ മനസ്സ് കവർന്ന ഒരുപാട് നായകന്മാർ നമ്മുക്കുണ്ട്. ഇന്ത്യൻ ആർമിയും, നേവിയും, യുവാക്കളും, കേരളത്തിലെ കടപ്പുറത്തിന്റെ മക്കളും മുതൽ സിനിമാ താരങ്ങൾ വരെയുണ്ട് ആ കൂട്ടത്തിൽ. ഓരോരുത്തരും ഓരോ രീതിയിൽ തങ്ങൾക്കാവുന്നതു ചെയ്തു കൊണ്ടാണ് ഇപ്പോൾ കേരളത്തിന്റെ പുനർനിർമ്മാണത്തിനായി സഹകരിക്കുന്നത്. താര ചക്രവർത്തിയായ മോഹൻലാൽ മുതൽ യുവ താരമായ ടോവിനോ തോമസ് വരെ മലയാള സിനിമാ പ്രവർത്തകർക്കിടയിൽ നിന്ന് ശ്രദ്ധേയമായ സംഭാവനകളുമായി എത്തി. ഇപ്പോൾ നമ്മൾ പരിചയപ്പെടാൻ പോകുന്നത് മലയാള സിനിമയിൽ നിന്നെത്തിയ അറിയപ്പെടാത്ത ഒരു റിയൽ ഹീറോയെ കുറിച്ചാണ്. പ്രശസ്ത ഛായാഗ്രാഹകനായ സിനു സിദ്ധാർഥ് ആണ് ആ ഹീറോ.
സ്റ്റാറിങ് പൗർണമി, ഒരു അഡാർ ലവ്, പകർന്നാട്ടം, ഹാപ്പി വെഡിങ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സിനു സിദ്ധാർഥ്, പ്രളയ സമയത്തു സ്വന്തമായി വാങ്ങിയ ഒരു ബോട്ട് ഉപയോഗിച്ച് മുന്നൂറിൽ പരം ആളുകളെയാണ് രക്ഷപ്പെടുത്തിയത്. കരസേനയും നാവികസേനയും ഇല്ലാതിരുന്ന സ്ഥലങ്ങളിൽ പോലും ജീവൻ പണയം വെച്ചുകൊണ്ട് ബോട്ടിൽ ചെന്ന് സിനു ഒരുപാട് ആളുകളെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റി. ഇടയ്ക്കു ഫോൺ വിളിച്ചാൽ പോലും കിട്ടാത്ത സ്ഥലത്തു കുടുങ്ങി പോയ സിനു അവിടെയും രക്ഷാപ്രവർത്തനം നടത്തിയിട്ടാണ് രണ്ടു ദിവസം കഴിഞ്ഞു തിരിച്ചെത്തിയത്. ഒരു മൂന്നാലു സൂപ്പർ ഹീറോ സിനിമകൾ ഒരുക്കാനുള്ള അനുഭവം സിനുവിന് മാത്രം ഉണ്ടായി കാണും എന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നു. സിനു തന്റെ അനുഭവ കഥകൾ സോഷ്യൽ മീഡിയയുമായി വൈകാതെ പങ്കു വെക്കും എന്നാണ് പ്രതീക്ഷയെന്നും അവർ പറയുന്നു. സിനുവിന്റെ സുഹൃത്തായ കൈലാസ് മേനോൻ ആണ് ഈ വിവരങ്ങൾ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ജനങ്ങളിലേക്ക് എത്തിച്ചത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.