ചിലമ്പരശനെ നായകനാക്കി സുശീന്ദ്രന്‍ സംവിധാനം ചെയ്‌ത ഈശ്വരന്‍റെ ട്രെയ്‌ലർ പുറത്ത്. വിജയ്‌യുടെ മാസ്റ്ററിനൊപ്പം പൊങ്കൽ റിലീസായാണ് ചിത്രം എത്തുന്നത്. മാസ്റ്റര്‍ 13 ന് തിയറ്ററിലെത്തുമ്പോൾ ഈശ്വരൻ 14 നാണ് റിലീസാകുന്നത്. ചിമ്പു തന്നെയാണ് റിലീസ് വിവരം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. സുശീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഈശ്വരന്‍റെ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒരു ഫാമിലി എന്‍റര്‍ടെയ്നർ ആണ് ചിത്രമെന്നാണ് ട്രെയിലർ തരുന്ന സൂചന. ചിമ്പുവിന്‍റെ തകര്‍പ്പൻ ആക്ഷൻ രംഗങ്ങളും മാസ് ഡയലോഗുകളും ചിത്രത്തിലുണ്ടാകും. ഈശ്വരനു വേണ്ടി ചിമ്പു നടത്തിയ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കാനായി 20 ലേറെ കിലോ ശരീരഭാരമാണ് താരം കുറച്ചത്. അന്‍പാനവന്‍ അടങ്ങാതവന്‍ അസരാതവന്‍, ചെക്കാ ചിവന്ത വാനം, വന്താ രാജാവാതാന്‍ വരുവേന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിക്കുമ്പോള്‍ ചിമ്പുവിന് ശരീരഭാരം കൂടുതലായിരുന്നു. അതിന്‍റെ പേരില്‍ പലപ്പോഴും ട്രോളുകൾക്കും താരം ഇരയായിരുന്നു. ഇതിന് പിന്നാലെയാണ് ഗംഭീര മേക്കോവറിൽ ചിമ്പു എത്തിയിരിക്കുന്നത്.
സംവിധായകൻ സുശീന്ദ്രനും ചിമ്പുവും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഈശ്വരൻ. തമിഴിലെ ശ്രദ്ധേയ സംവിധായകനായ ഭാരതിരാജയും ബാല ശരവണനും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നിധി അഗര്‍വാള്‍, നന്ദിത ശ്വേത, മുനീഷ്‍കാന്ത്, കാളി വെങ്കട്, മനോജ് ഭാരതിരാജ, ഹരീഷ് ഉത്തമന്‍, സ്റ്റണ്ട് ശിവ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എഡിറ്റിംഗ് ആന്‍റണി. തമന്‍ എസ് ആണ് സംഗീതസംവിധാനം. ബാലാജി കാപ്പ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് തിരുനാവുക്കരശ് ആണ്. അതേസമയം പൊങ്കല്‍ ചിത്രങ്ങളുടെ റിലീസിന് മുന്നോടിയായി തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ 100% സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്ന ഉത്തരവ് റദ്ദാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്‌നാട് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2005 ലെ ദുരന്ത നിവാരണ വകുപ്പ് അനുസരിച്ച് ജനുവരി 31 വരെ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ആവശ്യം. ഇതോടെ മാസ്റ്റർ, ഈശ്വരൻ തുടങ്ങിയ ചിത്രങ്ങളുടെ റിലീസ് അനിശ്ചിതത്വത്തിലാകുമോ എന്ന ആശങ്കയിലാണ് ആരാധകർ.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.