നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്ത വരയൻ എന്ന ചിത്രം ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേരളത്തിൽ റിലീസ് ചെയ്തത്. യുവ താരം സിജു വിൽസൺ നായകനായെത്തിയ ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് ഡാനി കപ്പുചിൻ, നിർമ്മിച്ചിരിക്കുന്നത് സത്യം സിനിമാസിന്റെ ബാനറിൽ പ്രേമചന്ദ്രൻ എ.ജി എന്നിവരാണ്. ഇപ്പോഴിതാ ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് ഈ ചിത്രം. സ്ത്രീകളും കുട്ടികളും യുവാക്കളുമെല്ലാം ഒരേപോലെയേറ്റെടുക്കുന്ന ഈ ചിത്രം തീയേറ്ററുകളിൽ കുടുംബ സദസ്സുകൾക്ക് ഉത്സവമായി മാറുകയാണ്. നിറഞ്ഞ് കവിയുന്ന തീയേറ്ററുകൾ വരയൻ നേടുന്ന വലിയ വിജയമാണ് നമ്മുക്ക് കാണിച്ചു തരുന്നത്. സിജു വിൽസൺ അവതരിപ്പിക്കുന്ന ഫാദർ എബി കപ്പൂച്ചിൻ എന്ന വൈദിക കഥാപാത്രത്തിന് ചുറ്റുമാണ് ഈ ചിത്രം വികസിക്കുന്നത്.
ഒരുപാട് പുതുമകൾ നിറഞ്ഞ ഒരു വിനോദ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കാൻ ഈ ചിത്രത്തിലൂടെ സംവിധായകനു സാധിച്ചിട്ടുണ്ട്. സാങ്കേതികമായി ഏറെ മികവ് പുലർത്തിയ ഈ ചിത്രം പ്രേക്ഷകരെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന വിധം എല്ലാവിധ കൊമേർഷ്യൽ ചേരുവകളും കൃത്യമായ അളവിൽ ചേർത്താണ് നിർമ്മിച്ചിരിക്കുന്നത്. ഇതിലെ ആവേശം നിറക്കുന്ന മുഹൂർത്തങ്ങളും ആക്ഷൻ രംഗങ്ങളും, കോമഡിയും, വൈകാരിക നിമിഷങ്ങുമെല്ലാം പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. ഗംഭീര പ്രകടനം കാഴ്ച്ചവെച്ച സിജു വിൽസനൊപ്പം, നായികാ വേഷം ചെയ്ത ലിയോണ ലിഷോയിയും കയ്യടി നേടുന്നുണ്ട്. മണിയൻപിള്ള രാജു, അരിസ്റ്റോ സുരേഷ്, വിജയരാഘവൻ, ജൂഡ് ആന്തണി ജോസഫ്, ജോയ് മാത്യു എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. ഏതായാലും സിജു വിത്സന്റെ കരിയറിലെ തന്നെ മികച്ച വിജയങ്ങളിലൊന്നായി വരയൻ മാറുകയാണെന്നു നിസംശയം പറയാം.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.