2019 ൽ മികച്ചു നിന്ന തെന്നിന്ത്യൻ സിനിമയിലെ പ്രതിഭകൾക്കുള്ള സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്‌സ് കഴിഞ്ഞ ദിവസം വിതരണം ചെയ്തു. മലയാളത്തിൽ നിന്നും മികച്ച നടനായി ലുസിഫെറിലെ പ്രകടനത്തിന് മോഹൻലാലിനെ തിരഞ്ഞെടുത്തപ്പോൾ ക്രിട്ടിക്സ് അവാർഡ് നേടിയത് മൂത്തോനിലെ പ്രകടനത്തിലൂടെ നിവിൻ പോളി ആണ്. മലയാളത്തിലെയും തമിഴിലെയും മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് മഞ്ജു വാര്യർ ആണ്. മികച്ച ചിത്രമായി ലൂസിഫർ മാറിയപ്പോൾ മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരിയെ തിരഞ്ഞെടുത്തു. മികച്ച സഹനടനായി റോഷൻ മാത്യുവും മികച്ച വില്ലനായി ഷൈൻ ടോം ചാക്കോയും മികച്ച ഹാസ്യ നടനായി ബേസിൽ ജോസെഫും മാറി. സഹനടിക്കുള്ള അവാർഡ് നേടിയത് ലുസിഫെറിലെ പ്രകടനത്തിന് സാനിയ ഇയ്യപ്പൻ ആണ്. മലയാളത്തിലെ മികച്ച നടിക്കുള്ള ക്രിട്ടിക്സ് അവാർഡ് ലഭിച്ചത് നിമിഷാ സജയനു ആണ്.
തെലുങ്കിലെ മികച്ച നടനായി മഹർഷിയിലൂടെ മഹേഷ് ബാബു മാറിയപ്പോൾ തമിഴിൽ അസുരനിലൂടെ ധനുഷും കന്നഡയിൽ ദർശനും ആണ് അവാർഡ് നേടിയത്. മലയാളത്തിലെ മികച്ച നവാഗത നടിക്കുള്ള അവാർഡ് കുമ്പളങ്ങി നൈറ്റ്‌സിലൂടെ അന്ന ബെൻ ആണ് നേടിയത്. നവാഗത നടനുള്ള അവാർഡ് ജൂൺ എന്ന ചിത്രത്തിലൂടെ സർജാനോ ഖാലിദ് നേടി. തെലുങ്കിലെ മികച്ച നടി സാമന്തയും സാമന്തയും കന്നഡയിലെ രചിതാ റാമുമാണ്. തമിഴിലെ മികച്ച സംവിധായകൻ വെട്രിമാരനും മികച്ച വില്ലനുള്ള അവാർഡ് കൈദിയിലെ പ്രകടനത്തിന് അർജുൻ ദാസിനുമാണ് ലഭിച്ചത്. കന്നഡയിലെ മികച്ച നടനുള്ള ക്രിട്ടിക്സ് അവാർഡ് രക്ഷിത് ഷെട്ടി നേടിയപ്പോൾ തെലുങ്കിലെ മികച്ച നടനുള്ള ക്രിട്ടിക്സ് അവാർഡ് നേടിയത് ജേഴ്സി എന്ന ചിത്രത്തിലെ പ്രകടനത്തിന് നാനി ആണ്.
ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.