റോഷൻ മാത്യു, സ്വാസിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ‘ചതുരം’ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ‘ഒരു ശുദ്ധ A പടം’ എന്ന ടാഗ് ലൈനിൽ ഒരുക്കുന്ന ചിത്രം സെപ്തംബർ 16ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. സിനിമയുടെ റിലീസ് തീയതി സ്വാസികയും റോഷൻ മാത്യുവും ഫേസ്ബുക്കിലൂടെ പങ്കുവച്ചു.
കഴിഞ്ഞ ദിവസമാണ് ചതുരത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഇന്റിമേറ്റ് രംഗങ്ങളും വയലൻസും സസ്പെൻസും ചേർത്ത ത്രില്ലർ മൂഡായിരിക്കും സിനിമ എന്നാണ് ടീസർ നൽകുന്ന സൂചന. യുവതാരങ്ങളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ റോഷൻ മാത്യുവും മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ശ്രദ്ധേയയായ സ്വാസ്വികയും ഒന്നിക്കുന്ന ചിത്രത്തിനായി പ്രേക്ഷകരും അതീവ ആകാംക്ഷയിലാണ്. സിനിമയുടെ ടീസറിലും മറ്റുമുള്ള ചൂടൻ രംഗങ്ങളാൽ സമൂഹമാധ്യമങ്ങളിൽ ചതുരം ഏറെ ചർച്ചയായിരുന്നു. അലൻസിയർ, ലിയോണ, ശാന്തി, ഗീതി സംഗീത, നിശാന്ത് സാഗർ, കിച്ചു ടെല്ലസ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
സാഹിത്യ അക്കാദമി പുരസ്കാര ജേതാവും, ചെറുകഥാകൃത്തും നോവലിസ്റ്റുമായ വിനയ് തോമസാണ് സിനിമയുടെ തിരക്കഥാകൃത്ത്. ഒപ്പം സംവിധായകൻ സിദ്ധാർഥ് ഭരതനും തിരക്കഥയിൽ പങ്കാളിയാകുന്നു.
പ്രദീഷ് എം. വർമ ചിത്രത്തിന്റെ ഫ്രെയിമുകൾ ഒരുക്കിയിരിക്കുന്നു. ദീപു ജോസഫാണ് എഡിറ്റർ. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ഗ്രീൻവിച്ച് എന്റർടേയ്ൻമെന്റ്സിന്റെയും യെല്ലോ ബേർഡ് പ്രൊഡക്ഷന്റെയും ബാനറിൽ വിനിതാ അജിത്തും ജോർജ് സാന്തിയാഗോയും ചേർന്നാണ് ചതുരം നിർമിച്ചിരിക്കുന്നത്.
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
This website uses cookies.