മലയാളികൾക്ക് ഒട്ടേറെ ക്ലാസിക് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ ആണ് സിബി മലയിൽ. മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങളെ വെച്ചും ചിത്രങ്ങൾ ഒരുക്കിയ സിബി മലയിൽ, ലോഹിതദാസുമായി ചേർന്ന് സമ്മാനിച്ച മനോഹര ചിത്രങ്ങൾ ഒട്ടേറെയാണ്. കിരീടം, ഭരതം, ഹിസ് ഹൈനെസ്സ് അബ്ദുള്ള, തനിയാവർത്തനം, കമലദളം, സദയം, മായാമയൂരം, സമ്മർ ഇൻ ബേത്ലഹേം, ഉസ്താദ്, ഓഗസ്റ്റ് ഒന്ന്, ദൂരെ ദൂരെ ഒരു കൂടു കൂട്ടം, ദശരഥം, ആകാശദൂത്, ചെങ്കോൽ, പ്രണയ വർണ്ണങ്ങൾ, ദേവദൂതൻ, ഇഷ്ടം, എന്റെ വീട് അപ്പൂന്റേം, കാണാക്കിനാവ്, മുത്താരം കുന്നു പി ഓ എന്നിവയെല്ലാം അദ്ദേഹം നമ്മുക്ക് സമ്മാനിച്ച മികച്ച ചിത്രങ്ങളാണ്. ഇപ്പോഴിതാ, ഇരുപതു വർഷം മുൻപ് ദൂരദർശൻ സംപ്രേക്ഷണം ചെയ്ത ഒരു പ്രോഗ്രാമിൽ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ കുറിച്ച് സിബി മലയിൽ പറയുന്ന വാക്കുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
ഈ അടുത്തിടെയാണ് ദൂരദർശൻ യൂട്യൂബ് ചാനലിൽ ആ വീഡിയോ പ്രത്യക്ഷപ്പെട്ടത്. അതിൽ സിബി മലയിൽ പറയുന്നത് ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടൻ ആണ് മോഹൻലാൽ എന്നാണ്. മോഹൻലാലിന് തുല്യം മോഹൻലാൽ മാത്രമേ ഉള്ളു എന്നും സൂക്ഷ്മ ഭാവങ്ങൾ പോലും ഇത്രയും മനോഹരമായി നമ്മുക്ക് മുന്നിൽ എത്തിക്കുന്ന മറ്റൊരാൾ ഇപ്പോഴില്ല എന്നും സിബി മലയിൽ പറയുന്നു. ഡയലോഗ് ഡെലിവറി സ്റ്റൈലിലും അഭിനയ ശൈലിയിലുമെല്ലാം പരമ്പരാഗതമായ ചട്ടക്കൂടുകൾ പൊളിച്ചെഴുതി കൊണ്ടാണ് മോഹൻലാൽ മുന്നോട്ടു പോകുന്നതെന്നും സിബി മലയിൽ എടുത്തു പറയുന്നുണ്ട്. അഭിനയത്തിന്റെ ഏറ്റവും അതിശയിപ്പിക്കുന്ന സൂക്ഷ്മ ഭാവങ്ങൾ ഒരു സംവിധായകനെന്ന നിലയിൽ തനിക്കു ലഭിച്ചിട്ടുള്ളത് മോഹൻലാലിൽ നിന്ന് മാത്രമാണെന്ന് സിബി മലയിൽ പറയുന്നു.
ഫോട്ടോ കടപ്പാട്: ട്വിറ്റെർ
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.