[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആ സൂപ്പർ ഹിറ്റ് ചിത്രം ഹിന്ദിയിൽ ഒരുക്കാൻ പൃഥ്വിരാജ്..!

മലയാളത്തിലെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീൻ പോൾ ലാൽ സംവിധാനം ചെയ്ത മലയാള ചിത്രമാണ് ഡ്രൈവിംഗ് ലൈസെൻസ്. അന്തരിച്ചു പോയ സച്ചി രചിച്ച ഈ ചിത്രം സൂപ്പർ വിജയമാണ് നേടിയത്. ഒരു സൂപ്പർ സ്റ്റാറിന്റെയും അയാളുടെ കടുത്ത ആരാധകനായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെയും കഥ പറഞ്ഞ ഈ ചിത്രം നിർമ്മിച്ചത് പൃഥ്വിരാജ് സുകുമാരനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ്. ഇപ്പോഴിതാ ഈ ചിത്രം ബോളിവുഡിലേക്ക് റീമേക് ചെയ്യാൻ പോവുകയാണ്. പൃഥ്വിരാജ് അവതരിപ്പിച്ച സൂപ്പർ താരത്തിന്റെ കഥാപാത്രമായി അക്ഷയ് കുമാർ എത്തുമ്പോൾ. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കഥാപാത്രമായി ഇമ്രാൻ ഹാഷ്മി ആണ് അഭിനയിക്കുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ റീമേക് ചിത്രം നിർമ്മിച്ചു കൊണ്ട് പൃഥ്വിരാജ് ഹിന്ദിയിലേക്ക് കൂടി നിർമ്മാതാവായി എത്തുകയാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു.

രാജ് മെഹ്ത സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ സഹനിർമ്മാതാവായി എത്തുന്നത്, പ്രശസ്ത ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ ആണ്. അക്ഷയ് കുമാർ, ഇമ്രാൻ ഹാഷ്മി എന്നിവർ ആദ്യമായി ഒന്നിച്ചു അഭിനയിക്കുന്ന ചിത്രവുമാകും ഡ്രൈവിംഗ് ലൈസെൻസ് ഹിന്ദി റീമേക്. അടുത്ത വർഷമാകും ഈ ഹിന്ദി റീമേക് ആരംഭിക്കുക. ഇപ്പോൾ മോഹൻലാൽ നായകനായ ബ്രോ ഡാഡി എന്ന ചിത്രം സംവിധാനം ചെയ്തു പൂർത്തിയാക്കിയ പൃഥ്വിരാജ്, അൽഫോൻസ് പുത്രൻ ഒരുക്കുന്ന ഗോൾഡിൽ ആണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതിനു ശേഷം ഷാജി കൈലാസ് ഒരുക്കുന്ന കടുവ ആവും പൃഥ്വിരാജ് പൂർത്തിയാക്കുക. ശേഷം സിനിമയിൽ നിന്നൊരു ബ്രേക്ക് എടുക്കുന്ന പൃഥ്വിരാജ്, ആട് ജീവിതത്തിന്റെ അവസാന ഷെഡ്യൂളിനായി വീണ്ടും ശരീര ഭാരം കുറയ്ക്കും.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.