ദേശീയ ചലച്ചിത്ര അവാർഡ് വിതരണം വിവാദങ്ങൾക്ക് വഴിവെച്ചത്. അതുപോലെ തന്നെ സംവിധായകർക്കിടയിലും വലിയ തർക്കങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ് സംഭവം. കേന്ദ്രസർക്കാരിന്റെ പുതിയ നിലപാടിൽ 60ഓളം വരുന്ന ദേശീയ അവാർഡ് ജേതാക്കൾ വിട്ടു നിന്നതാണ് ഇത്തവണത്തെ അവാർഡിനെ ചർച്ചയാക്കിയത്. പ്രധാനപ്പെട്ട 11 അവാർഡുകൾ മാത്രം രാഷ്ട്രപതി നല്കുന്ന പുതിയ രീതിയാണ് വലിയ ചർച്ചയായത്. മറ്റ് അവാർഡുകൾ വാർത്താവിനിമയ മന്ത്രി സ്മൃതി ഇറാനി നൽകുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ രാഷ്ട്രപതിയിൽ നിന്നും കേന്ദ്രമന്ത്രിയിലേക്ക് അവാർഡുകൾ എത്തുന്നത് ഒട്ടും ശരിയായ നിലപാടില്ലെന്ന് അവാർഡ് ജേതാക്കൾ അറിയിച്ചു. തുടർന്ന് മന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും ചർച്ച വിഫലം ആവുകയായിരുന്നു.
അവാർഡ് ബഹിഷ്കരിക്കും നിലപാടറിയിച്ച് ജേതാക്കൾ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ജൂറി ചെയർമാൻ ഉൾപ്പെടെയുള്ളവർ ചർച്ചകൾക്ക് മുൻകൈയെടുത്തുവെങ്കിലും അവയൊന്നും ഫലംകണ്ടില്ല. കുറച്ചു പേർ ഒഴിച്ച് ബാക്കി ഭൂരിഭാഗവും അവാർഡുകൾ ബഹിഷ്കരിച്ചു. പുതിയ നിലപാടിനോട് എതിർപ്പുള്ളവർ എല്ലാം ഒപ്പുശേഖരണം നടത്തി പരാതി അധികാരപ്പെട്ടവർ കൈമാറി. അവാർഡിനായി ഹോട്ടലിലെത്തിയ എ. ആർ. റഹ്മാൻ ഉൾപ്പെടെയുള്ളവർ ഇവർക്ക് പിന്തുണയുമായി എത്തി. മികച്ച സഹനടനായി തിരഞ്ഞെടുത്ത ഫഹദ് ഫാസിൽ അവാർഡിനായി ദില്ലിയിൽ എത്തിയെങ്കിലും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് ദില്ലിയിൽ നിന്നും കേരളത്തിലേക്ക് തിരിച്ചു.
മലയാളത്തിൻറെ പ്രിയ ഗായകൻ യേശുദാസും സംവിധായകൻ ജയരാജും പ്രതിഷേധത്തോട് വലിയ താല്പര്യം കാണിച്ചില്ല എന്ന വാർത്ത ആദ്യം മുതൽതന്നെ പുറത്തുവന്നിരുന്നു എന്നാൽ ഇവർക്ക് രാഷ്ട്രപതിയാണ് പുരസ്കാരം കൈമാറേണ്ടി ഇരുന്നതും. അതുകൊണ്ടുതന്നെ ഇവർ പുരസ്കാരം കൈപ്പറ്റി. ഇതാണ് സംവിധായകൻ സിബി മലയിലിനെ ചൊടിപ്പിച്ചിരിക്കുന്നത് മറ്റെല്ലാവരും പ്രതിഷേധം അറിയിച്ച് മാറി നിന്നപ്പോഴും അവാർഡുകൾ വാങ്ങിയ ഇരുവരെയും ഓർത്ത് ലജ്ജിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. എന്തുതന്നെയായാലും മലയാളത്തിലും ഇത് വലിയ വാഗ്വാദങ്ങൾക്ക് ഇടയാക്കും എന്നു കരുതാം.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.