മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി ഈ ക്രിസ്മസിന് എത്താനിരുന്ന ചിത്രമാണ് ഷൈലോക്. രാജാധി രാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഈ ബിഗ് ബജറ്റ് ചിത്രം മലയാളത്തിലും തമിഴിലും ആയാണ് ഒരുക്കിയത്. കുബേരൻ എന്നാണ് ഇതിന്റെ തമിഴ് പതിപ്പിന്റെ പേര്. മമ്മൂട്ടിക്ക് ഒപ്പം രാജ് കിരണും അഭിനയിച്ച ഈ ചിത്രം രചിച്ചത് നവാഗതരായ ബിബിൻ മോഹൻ, അനീഷ് ഹമീദ് എന്നിവർ ചേർന്നാണ്. വരുന്ന ഡിസംബർ ഇരുപതിന് ആണ് ഷൈലോക്ക് റിലീസ് ചെയ്യാനിരുന്നത് എങ്കിലും മമ്മൂട്ടിയുടെ തന്നെ മാമാങ്കം എന്ന ബിഗ് ബജറ്റ് ചിത്രം നവംബർ 21 ഇൽ നിന്ന് ഡിസംബർ 12 ലേക്ക് റിലീസ് മാറ്റിയതോടെ ഷൈലോക്കും റിലീസ് നീട്ടുകയായിരുന്നു.
ഇപ്പോഴിതാ തന്റെ ചിത്രത്തിന്റെ പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് നിർമ്മാതാവ് ജോബി ജോർജ്. ഫേസ്ബുക് പേജിൽ ഇട്ട ഒരു കുറിപ്പിലൂടെ ആണ് അദ്ദേഹം തന്റെ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, “സ്നേഹിതരെ ഷൈലോക്കിന്റെ എല്ലാ വർക്കും തീർന്ന് ഡിസംബർ 20 റിലീസ് പ്ലാൻ ചെയ്തതാണ്, എന്നാൽ മമ്മുക്കയുടെ മാമാങ്കം എന്ന വലിയ സിനിമയുടെ വർക്ക് തീരാതെ വന്നതുകൊണ്ട്, അവർക്ക് വേണ്ടി നമ്മൾ മാറി കൊടുക്കുകയാണ്, എന്നാൽ ആരൊക്കെയോ പറയുന്നത് പോലെ മാർച്ചിൽ അല്ല നമ്മൾ ഷൈലോക്ക് റിലീസ് ചെയ്യുന്നത്, ഷൈലോക്കിന്റ റിലീസ് തീയതി 2020 ജനുവരി 23 വ്യാഴം ആണ്. ഒരു കാര്യം ഉറപ്പാണ് എന്നാണോ ഷൈലോക്ക് റിലീസ് ചെയ്യുന്നത് അന്നായിരിക്കും സിനിമ തീയേറ്ററുകളിൽ യഥാർത്ഥ ഓണവും, ക്രിസ്മസും, വിഷുവും, ഇത് ഞാൻ കണ്ട് തരുന്ന ഉറപ്പ്.. സ്നേഹത്തോടെ..”.
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
This website uses cookies.