മലയാളത്തിലെ പ്രശസ്ത രചയിതാവായ ശ്യാം പുഷ്ക്കരൻ രചന നിർവഹിച്ച പുതിയ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. തങ്കം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ വിനീത് ശ്രീനിവാസനും ബിജു മേനോനുമാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. നവാഗതനായ സഹീദ് അറഫാത് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ശ്യാം പുഷ്ക്കരൻ, ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള പ്രസ് മീറ്റ് നടന്നത്. അവിടെ വെച്ച് ശ്യാം പുഷ്ക്കരൻ വെളിപ്പെടുത്തിയ വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്. മോഹൻലാലുമായി ശ്യാം പുഷ്ക്കരൻ ഒരു ചിത്രം ചെയ്യാൻ പോകുന്ന എന്ന വാർത്തകൾ കുറച്ചു കാലമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതിനെക്കുറിച്ചാണ് മാധ്യമ പ്രവർത്തകൻ ചോദിച്ചത്.
അതിന് മറുപടിയായി ശ്യാം പറഞ്ഞത്, ലാലേട്ടനുമായി ഒരു ചിത്രം ചെയ്യുന്നുണ്ട് എന്നും അത് വൈകാതെ തന്നെ നടക്കുമെന്നുമാണ്. അതിന്റെ ജോലികൾ ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ചിത്രം സംഭവിച്ചാൽ അത് മോഹൻലാൽ- ശ്യാം പുഷ്ക്കരൻ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രമായിരിക്കും. ദിലീഷ് പോത്തൻ ആയിരിക്കും ഇത് സംവിധാനം ചെയ്യുക എന്ന് സോഷ്യൽ മീഡിയയിൽ വാർത്തകൾ പരക്കുന്നുണ്ടെങ്കിലും, ആ ചിത്രത്തിന്റെ സംവിധായകൻ ആരായിരിക്കുമെന്ന കാര്യത്തിൽ ഇതുവരെ ഒഫീഷ്യലായി സ്ഥിരീകരണം ലഭിച്ചിട്ടില്ല. ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന മലൈക്കോട്ടൈ വാലിബനിലാണ് ഇപ്പോൾ മോഹൻലാൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ജീത്തു ജോസഫ്, അനൂപ് സത്യൻ, പൃഥ്വിരാജ് സുകുമാരൻ, ടിനു പാപ്പച്ചൻ, വിവേക് എന്നിവർ ഒരുക്കാൻ പോകുന്ന ചിത്രങ്ങളും മോഹൻലാൽ കമ്മിറ്റ് ചെയ്തിട്ടുണ്ട്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
This website uses cookies.