യാഷ് നായകനായി എത്തിയ കെ ജി എഫ് എന്ന കന്നഡ ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ പ്രശസ്തനായ സംവിധായകൻ ആണ് പ്രശാന്ത് നീൽ. കെ ജി എഫിന്റെ രണ്ടാം ഭാഗം ഈ വരുന്ന ഏപ്രിൽ മാസത്തിലാണ് റിലീസ് ചെയ്യാൻ പോകുന്നത്. ഇന്ത്യൻ സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കെ ജി എഫ് 2 . ഏതായാലും കെ ജി എഫ് 2 റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ആ ചിത്രത്തിന്റെ നിർമ്മാതാക്കളുടെ മറ്റൊരു ചിത്രം കൂടി പ്രശാന്ത് നീൽ ചെയ്യാൻ ആരംഭിച്ചിരുന്നു. ബാഹുബലി സീരിസിലൂടെ സൂപ്പർ താരമായ പ്രഭാസ് നായകനായി എത്തുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിന്റെ പേര് സലാർ എന്നാണ്. കന്നഡ, തെലുങ്കു ഭാഷകളിൽ ഒരേ സമയം ഷൂട്ട് ചെയ്യുന്ന ഈ ചിത്രം തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലും റിലീസ് ചെയ്യും. ഹോമബിൽ ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് തെന്നിന്ത്യയിലെ സൂപ്പർ നായികയായ ശ്രുതി ഹാസൻ ആണ്. ഉലക നായകൻ കമൽ ഹാസന്റെ മകൾ ആണ് ശ്രുതി. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ശ്രുതിയുടെ കാരക്ടർ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് സലാർ അണിയറ പ്രവർത്തകർ.
ആദ്യ എന്നാണ് ഈ ചിത്രത്തിലെ ശ്രുതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഒരു വമ്പൻ ആക്ഷൻ ത്രില്ലർ ആയാണ് ഒരുക്കുന്നത്. ഭുവൻ ഗൗഡ കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് രവി ബസ്‌റൂർ ആണ്. 150 കോടി രൂപ ബഡ്ജറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ വർഷം തന്നെ സലാർ റിലീസ് ചെയ്യുമെന്നുള്ള റിപ്പോർട്ടുകൾ ആണ് നേരത്തെ പുറത്തു വന്നിട്ടുള്ളത്. സലാർ കൂടാതെ, രാധേ ശ്യാം, ആദി പുരുഷ്, പ്രൊജക്റ്റ് കെ എന്നിവയാണ് പ്രഭാസ് നായകനായി ഇനി എത്താനുള്ള ചിത്രങ്ങൾ. ബെസ്റ്റ് സെല്ലർ എന്ന ആമസോൺ പ്രൈം ഒറിജിനൽ സീരിസ് ആണ് ശ്രുതി ഹാസൻ നായികാ വേഷം ചെയ്തു ഉടൻ എത്താൻ പോകുന്നത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.