Shrikumar Menon's sarcastic reply to Manju Warrier; Social Media backing Manju
നിവിൻ പോളിയെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രമാണ് മൂത്തോൻ. ഈ ചിത്രത്തിന്റെ ആദ്യ ടീസർ നിവിൻ പോളിയുടെ പുതിയ ചിത്രമായ മിഖായേലിനൊപ്പം തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് ഒഫീഷ്യൽ ആയി പ്രഖ്യാപനം വന്നിരുന്നു. അതിന്റെ അനൗൺസ്‌മെന്റ് വന്നപ്പോൾ ഈ ചിത്രത്തിന് ആശംസകളുമായി പ്രശസ്ത നടി മഞ്ജു വാര്യർ സോഷ്യൽ മീഡിയ വഴി മുന്നോട്ടു വരികയും ചെയ്തു. ട്വിറ്ററിലൂടെയാണ് മഞ്ജു ഈ ചിത്രത്തിന് തന്റെ എല്ലാ ഭാവുകങ്ങളും അറിയിച്ചത്. എന്നാൽ ഈ ട്വീറ്റിന് മറുപടിയുമായി ഒടിയൻ എന്ന ചിത്രമൊരുക്കിയ ശ്രീകുമാർ മേനോൻ എത്തിയതോടെ സംഭവം വിവാദമായി. മഞ്ജു വാര്യരെ പരിഹസിച്ചു കൊണ്ടാണ് ശ്രീകുമാർ മേനോൻ ട്വീറ്റ് ചെയ്തത്. സിനിമയെ പിന്തുണച്ചു ഈ മണിക്കൂറിൽ അഥവാ ഇത്ര നേരത്തെ തന്നെ ട്വീറ്റ് ചെയ്യുന്നു എന്നും, വളരെ നന്നായിരിക്കുന്നു എന്നുമാണ് ശ്രീകുമാർ മേനോൻ മഞ്ജുവിന് കൊടുത്ത മറുപടി.
അതിനു പുറകെ തന്നെ മറ്റൊരു ട്വീറ്റും മഞ്ജുവിനെ പരിഹസിച്ചു ശ്രീകുമാർ മേനോൻ ഇട്ടു. സിനിമാ വ്യവസായത്തിന് മുന്നോട്ടു കുതിക്കാൻ നിങ്ങളെ പോലെ ഉള്ള സൂപ്പർ താരങ്ങളുടെ ഇത്തരത്തിൽ ഉള്ള പിന്തുണ വേണം എന്നായിരുന്നു മേനോന്റെ ട്വീറ്റ്. ലേഡി സൂപ്പർ സ്റ്റാർ എന്ന് മഞ്ജുവിനെ വിളിക്കുന്നതിൽ ഉള്ള പരിഹാസമായിരുന്നു അത്. ഒടിയൻ എന്ന ചിത്രം ആദ്യ ദിവസം സോഷ്യൽ മീഡിയയിൽ നിന്ന് ആക്രമണങ്ങൾ നേരിട്ടപ്പോൾ പിന്തുണയുമായി ചിത്രത്തിലെ നായിക കൂടി ആയിരുന്ന മഞ്ജു എത്തിയില്ല എന്ന് ശ്രീകുമാർ മേനോൻ പറഞ്ഞിരുന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോഴുള്ള ഈ സോഷ്യൽ മീഡിയ പോര് എന്ന് വേണം മനസ്സിലാക്കാൻ. ആദ്യ ദിവസത്തെ ആക്രമണങ്ങൾക്കു ശേഷം കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ ഒടിയൻ ബോക്സ് ഓഫീസിൽ വിജയം നേടിയപ്പോൾ ഫേസ്ബുക് പോസ്റ്റുമായി മഞ്ജു എത്തിയിരുന്നു എന്നതും ശ്രദ്ധേയമാണ്. അത് ചൂണ്ടിക്കാട്ടി ഇപ്പോൾ സോഷ്യൽ മീഡിയ ശ്രീകുമാർ മേനോനോട് ചോദിക്കുന്നത് എന്തിനാണ് ഇത്തരം കമെന്റുകൾ ഇടുന്നതു എന്നാണ്.
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
This website uses cookies.