മോഹൻലാലിനെ നായകനാക്കി ഒടിയൻ എന്ന ചിത്രം ഒരുക്കി അരങ്ങേറ്റം കുറിച്ച സംവിധായകൻ ആണ് ശ്രീകുമാർ മേനോൻ. ആ ചിത്രം ഒട്ടേറെ വിമർശനങ്ങൾക്കു വിധേയമായി എങ്കിലും ബോക്സ് ഓഫീസിൽ വിജയം നേടിയത് സംവിധായകന് തുണയായി. ഇപ്പോഴിതാ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവ ചരിത്രം സിനിമ ആകാൻ പോകുന്നു എന്നും മോഹൻലാൽ ആവും അതിൽ അഭിനയിക്കുക എന്നുമുള്ള റിപ്പോർട്ടുകൾ പുറത്തു വരികയാണ്. ശ്രീകുമാർ മേനോൻ ആയിരിക്കും ആ ചിത്രം ഒരുക്കുക എന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ പറയുന്നത്. കുറെ നാൾ മുൻപ് പിണറായി വിജയന്റെ രൂപ സാദൃശ്യമുള്ള മോഹൻലാലിന്റെ ചില കാരക്ടർ ഡിസൈനുകൾ പുറത്തു വന്നിരുന്നു. ഇത് പല സിനിമാ ആലോചനകളുടെ ഭാഗമായി ചെയ്ത അനൗദ്യോഗീക പോസ്റ്റര്‍ ആണെന്നായിരുന്നു അന്ന് ശ്രീകുമാർ മേനോൻ നൽകിയ വിശദീകരണം.
അന്ന് പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം കോമ്രേഡ് എന്നായിരുന്നു ആ ബയോപിക്കിന്റെ പേര്. എന്നാൽ ശ്രീകുമാർ മേനോന്റെ പുതിയ ഫേസ്ബുക് പോസ്റ്റ് ആണ് അത്തരത്തിൽ ഒരു ചിത്രം സംഭവിക്കാൻ സാധ്യത ഉണ്ടെന്ന സൂചനകൾ നൽകുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ് ഇപ്രകാരം, “കുറച്ചു നാളുകളായി ഒരു സിനിമയുടെ ആവശ്യത്തിലേക്കായി ഏകെജിയെ കുറിച്ച് പഠിക്കുകയായിരുന്നു. മലബാറിന്റെ രാഷ്ട്രീയ ചരിത്രം പഠിക്കുന്ന ഏതൊരു വിദ്യാർത്ഥിയെ സംബന്ധിച്ചും ഏകെജി രൂപപ്പെടുത്തിയ പോരാട്ട ശൈലിയുടെ ഉള്ളറിയുമ്പോൾ ആവേശഭരിതരാകും. ഏകെജിയെ അടുത്തറിഞ്ഞ് എനിക്കും ത്രില്ലടിച്ചു. ഏകെജി ഹീറോയാണ്. തുല്യത സ്വജീവിതത്തിൽ പരിശീലിച്ച സഖാവാണ് അദ്ദേഹം. സ്നേഹമായിരുന്നു ആ പടത്തലവന്റെ മൂർച്ചയേറിയ ആയുധം. ഏകെജിയുടെ പോരാട്ടങ്ങളേറ്റെടുത്തു സഖാക്കളായി മാറിയ അനേകം പോരാളികൾ ഇന്ന് കേരളത്തെ നയിക്കുന്നു- മുഖ്യമന്ത്രി ശ്രീ പിണറായി വിജയനടക്കം. പാവങ്ങളുടെ പടത്തലവൻ എന്ന് സമൂഹം അദ്ദേഹത്തെ സ്‌നേഹത്തോടെ സംബോധന ചെയ്തു. ധീരനും സാഹസികനുമായിരുന്നു സഖാവ്. പാർട്ടിക്കു പോലും ചിലപ്പോഴൊക്കെ താക്കീത് ചെയ്യേണ്ടി വന്ന സാഹസികതകളുമുണ്ട് ആ ജീവിതത്തിൽ. തൊഴിലാളികളുടെ ദാരിദ്ര്യത്തിന് എതിരെയുള്ള പോരാട്ടമായാണ് ഇന്ത്യൻ കോഫി ഹൗസ് പോലുള്ള ആശയങ്ങൽ അദ്ദേഹം അവതരിപ്പിച്ചത്. ഇന്ത്യയുടെ ആദ്യ പ്രതിപക്ഷ നേതാവ് ഏകെജിയാണെന്നത് ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന ചരിത്രമാണ്. സഹജീവികളുടെ ഒപ്പം നിന്ന് അവരെ നയിച്ച അദ്ദേഹം കമ്യൂണിസ്റ്റുകൾക്കു മാത്രമല്ല, പാവങ്ങൽക്കു വേണ്ടി നിലകൊള്ളുന്ന എല്ലാവർക്കും മാതൃകയാണ്. വെറുതെ വഴിമുടക്ക് മാത്രമായി തീരുന്ന ഇക്കാലത്തെ ചില ജാഥകൾ കാണുമ്പോൾ കേരളത്തെ പുനരാവിഷ്ക്കരിച്ച പട്ടിണി ജാഥയും മലബാർ ജാഥയും കർഷക ജാഥയുമെല്ലാം ഓർത്തു പോകും- നയിച്ചത് ഏകെജിയാണ്. ഇന്ന് ഏകെജിയുടെ ജന്മദിനമാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.