പ്രശസ്ത നടി മഞ്ജു വാര്യർ സംവിധായകൻ ശ്രീകുമാർ മേനോന് എതിരെ നൽകിയ കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുകയാണ് ഇപ്പോൾ. ശ്രീകുമാർ മേനോൻ സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും അതുപോലെ ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്തുമെന്ന് ഭയക്കുന്നുവെന്നും കാണിച്ച് ആണ് മഞ്ജു വാര്യർ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്. അതിനൊപ്പം ഏതാനും തെളിവുകളും ഈ നടി കൈമാറിയിരുന്നു. ഈ വിഷയത്തിൽ മഞ്ജുവിന്റെയും അതുപോലെ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടേയും മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.
ഇതിന്റെ അന്വേഷണത്തിന്റെ ഭാഗമായി ശ്രീകുമാർ മേനോന്റെ വീട്ടിലും പാലക്കാട് ഉള്ള ഓഫീസിലും പോലീസ് റെയ്‌ഡ് നടത്തുകയും ചെയ്തു. ഈ കഴിഞ്ഞ ദിവസം ശ്രീകുമാർ മേനോന് മൊഴി രേഖപ്പെടുത്തുന്നതിനായി ഹാജരാവാൻ ആണ് ക്രൈം ബ്രാഞ്ച് നിർദേശിച്ചത്. എന്നാൽ ശ്രീകുമാർ മേനോൻ കഴിഞ്ഞ ദിവസം പോലീസ് നിർദേശം അവഗണിക്കുകയും മൊഴിയെടുപ്പിനു ഹാജരാവുകയും ചെയ്തില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വരില്ലെന്ന വിവരം കാണിച്ച് ശ്രീകുമാർ മേനോന്റെ സന്ദേശങ്ങളൊന്നും കിട്ടിയില്ലെന്ന് കേസ് അന്വേഷിക്കുന്ന തൃശൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പറയുകയും ചെയ്തു.
പാലക്കാട് റെയ്‌ഡ് നടന്നപ്പോൾ ഇദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ല എന്നാണ് വിവരം. ഡിവൈഎസ്പി ശ്രീനിവാസന്റെ നേതൃത്വത്തിലായിരുന്നു അന്ന് റെയ്‌ഡ് നടന്നത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി താൻ നല്‍കിയ ലെറ്റര്‍ പാഡും ഒപ്പും ശ്രീകുമാര്‍ ദുരുപയോഗിക്കുമോയെന്ന് ഭയപ്പെടുന്നതായും മഞ്ജു നൽകിയ പരാതിയിൽ ഉണ്ടായിരുന്നതിനാൽ ലെറ്റര്‍ ഹെഡും മറ്റ് രേഖകളും കണ്ടെത്താനായിരുന്നു പോലീസ് റെയ്‌ഡ് നടത്തിയത്. തനിക്കൊപ്പമുള്ളവരെ ഭീഷണിപ്പെടുത്തുന്നുവെന്നും പ്രൊജക്ടുകള്‍ ഇല്ലാതാക്കുന്നുവെന്നും മഞ്ജു സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.