സൂപ്പർ വിജയം നേടിയ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം യുവ താരം നിവിൻ പോളിയും സൂപ്പർ ഹിറ്റ് സംവിധായകൻ റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ജോലികൾ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായിരിക്കുകയാണെന്ന വിവരമാണ് പുറത്ത് വരുന്നത്. ഇതിലെ അഭിനേതാവായി സിജു വിൽസനാണ് ഈ വിവരം പുറത്തു വിട്ടത്. നിവിൻ പോളിക്കൊപ്പം ഒരു വലിയ താരനിരതന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സൈജു കുറുപ്പ്, സിജു വിൽസൺ, അജു വർഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പുതുമുഖമായ മാളവിക ശ്രീനാഥാണ്. ഇതിന്റെ ഫസ്റ്റ് ലുക്ക്, ടൈറ്റിൽ എന്നിവ ഇതുവരെ പുറത്ത് വിട്ടിട്ടില്ലെങ്കിലും, സാറ്റർഡേ നൈറ്റ്സ് എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേരെന്ന് ചില റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
വിനായക ഫിൽംസിന്റെ ബാനറിൽ അജിത് വിനായക നിർമ്മിക്കുന്ന ചിത്രമാണിത്. ഇതിന്റെ ചില ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ദുൽഖർ സൽമാൻ നായകനായെത്തിയ സല്യൂട്ട് ആയിരുന്നു റോഷൻ ആൻഡ്രൂസിന്റെ തൊട്ടു മുൻപത്തെ റിലീസ്. നേരിട്ടുള്ള ഒറ്റിറ്റി റിലീസ് ആയെത്തിയ ഈ ചിത്രം സോണി ലൈവ് എന്ന പ്ലാറ്റ്‌ഫോമിലാണ് വന്നത്. നിവിൻ പോളിയുടെ ഏറ്റവും പുതിയ റിലീസ് ജൂലൈ ഇരുപത്തിയൊന്നിന് പുറത്ത് വരുന്ന എബ്രിഡ് ഷൈൻ ചിത്രം മഹാവീര്യരാണ്. അത് കൂടാതെ രാജീവ് രവിയൊരുക്കിയ തുറമുഖം, ലിജു കൃഷ്ണയുടെ പടവെട്ട്, റാം ഒരുക്കിയ തമിഴ് ചിത്രമെന്നിവയും ഈ വർഷം റിലീസ് ചെയ്യാൻ പ്ലാനുള്ള നിവിൻ പോളി ചിത്രങ്ങളാണ്.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.