[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പൃഥ്വിരാജിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘9’ സിനിമയുടെ ഷൂട്ടിംഗ്‌ പൂർത്തിയായി…

പൃഥ്വിരാജിനെ നായകനാക്കി ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘9’. 100 ഡേയ്സ് ഓഫ് ലവ്’ എന്ന ദുൽഖർ ചിത്രമാണ് ജെനൂസ് മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. പ്രശസ്ത സംവിധായകൻ കമലിന്റെ മകൻ കൂടിയാണ് ജെനൂസ്. സൈക്കോളജിക്കൾ സയൻസ് ഫിക്ഷൻ ത്രില്ലറാണ് ‘നയൻ’. വാമിക ഗബി, മമ്ത മോഹൻദാസ് എന്നിവരാണ് നായികമാരായി വേഷമിടുന്നത്. ജെനൂസ് മുഹമ്മദ് തന്നെയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാള സിനിമക്ക് വേണ്ടി സോണി പിക്ചേഴ്‌സ് എന്റർടൈന്മെന്റ്സ് ആദ്യമായി കൈകോർക്കുന്ന ചിത്രം കൂടിയാണ് ‘നയൻ’. ഒരു സംവിധായകനായി ലൂസിഫറിലൂടെ അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ്, ഒരു നിമ്മാതാവായും സ്വന്തമായി തുടങ്ങിയ പ്രൊഡക്ഷൻ കമ്പനിയുടെ ആദ്യത്തെ ചിത്രവുമാണ് ‘നയൻ’. പൃഥ്വിരാജ് പ്രൊഡക്ഷന്റെയും സോണി പിക്ചേഴ്‌സ് എന്റർടൈന്മെന്റ്സിന്റെയും ബാനറിൽ സുപ്രിയ മേനോനാണ് ചിത്രം നിർമ്മിക്കുന്നത്.

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘നയൻ’ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ഏപ്രിൽ 9ന് തിരുവനന്തപുരത്താണ് ‘നയൻ’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്, വെറും 9 ദിവസങ്ങൾ മാത്രമായിരുന്നു തിരുവനന്തപുരത്ത് ചിത്രീകരിച്ചത്, പിന്നീട് കോട്ടയം ജില്ലയിൽ സിനിമയുടെ ആദ്യ ഭാഗങ്ങൾ ചിത്രീകരണം ഉണ്ടായിരുന്നു. ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യുൾ ഹിമാചൽപ്രദേശിലായിരുന്നു. മലയാള സിനിമകൾ അപൂർവമായാണ് അവിടെ ചിത്രീകരിക്കാറുള്ളത്. ‘നയൻ’ സിനിമയുടെ ഫൈനൽ ഷെഡ്യുൾ ഇടുക്കിയിലെ കുട്ടികാനം ഹിൽ സ്റ്റേഷനിലായിരുന്നു. ചിത്രത്തിന്റെ ഭൂരിഭാഗവും രാത്രിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രീകരണം പൂർത്തിയാക്കിയ പൃഥ്വിരാജ് ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. റെഡ് ജമിനി 5കെ ക്യാമറയാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അഭിനന്ദൻ രാമാനുജമാണ് ചിത്രത്തിന്റ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

മലയാള സിനിമയിൽ ഇന്നേവരെ കാണാത്ത ഒരു ദൃശ്യാനുഭവം ‘നയൻ’ സമ്മാനിക്കും എന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. പ്രകാശ് രാജ്, മുകുൾ ദേവ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഷാൻ റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്, പഞ്ചാത്തല സംഗീതം ശേഖർ മേനോനാണ് നിർവഹിക്കുന്നത്. ഷമീർ മുഹമ്മദാണ് എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്യുന്നത്. ഈ വർഷം തന്നെ ചിത്രം പ്രദർശനത്തിനെത്തും.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.