[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പൊരുതി നേടിയ വിജയവുമായി നീരാളി രണ്ടാം വാരത്തിലേക്ക്…

8 മാസത്തെ ഇടവേളക്ക് ശേഷം പ്രദർശനത്തിനെത്തിയ മോഹൻലാൽ ചിത്രമാണ് ‘നീരാളി’. 2017 ഒക്ടോബറിൽ പുറത്തിറങ്ങിയ വില്ലനിലായിരുന്നു മോഹൻലാൽ അവസാനമായി അഭിനയിച്ചത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നീരാളിക്ക് വൻ സ്വീകരണമാണ് ആരാധകർ ഒരുക്കിയത്. ബോളിവുഡ് സംവിധായകൻ അജോയ് വർമ്മയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് നീരാളി. സജു തോമസാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. 1986ൽ പുറത്തിറങ്ങിയ പഞ്ചാഗ്നി എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ- നാദിയ മൊയ്ദു വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു ‘നീരാളി’. മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ ജോടികളെ വീണ്ടും വർഷങ്ങൾക്ക് ശേഷം ബിഗ് സ്ക്രീനിൽ കാണുവാൻ കുടുംബ പ്രേക്ഷകർ തീയറ്ററുകളിലെത്തുന്നുണ്ട്. മൂൻഷോട്ട് എന്റർടൈന്മെന്റ്സിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്.

മലയാള സിനിമയിൽ ഇന്നേവരെ കാണാത്ത ദൃശ്യാനുഭവം സമ്മാനിക്കുന്ന കാര്യത്തിൽ സംവിധായകൻ വിജയിച്ചു എന്നാണ് പ്രേക്ഷകരുടെ പ്രതികരണത്തിൽ നിന്ന് മനസിലാക്കാൻ സാധിച്ചത്. രണ്ടാം വാരത്തിലേക്ക് കടക്കുന്ന ചിത്രം തീയറ്ററുകളിൽ ഒന്നും അധികം നഷ്ടപ്പെടുത്താതെ വിജയകൊടി പാറി മുന്നോട്ട് നീങ്ങുന്നുണ്ട്. വളരെ ലോ ഹൈപ്പിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് സിനിമ പ്രേമികൾ പ്രതീക്ഷിച്ചതിലും കൂടുതൽ ആദ്യ ദിന കളക്ഷനും നേടാൻ സാധിച്ചു. ജി. സി. സി റിലീസിലും മികച്ച പ്രതികരണമാണ് നീരാളിക്ക് ലഭിക്കുന്നത്. ക്യാമറ വർക്കുകൾ ചിത്രത്തിൽ ഉടനീളം മികച്ചു നിന്നു, ഛായാഗ്രഹണം നിർവഹിച്ച സന്തോഷ് തുണ്ടിയിലിന്റെ ഓരോ ഫ്രെമുകളും ചിത്രത്തിന് മുതൽ കൂട്ടായിരുന്നു. വില്ലന്മാരായ മനുഷ്യരെ നേരിടേണ്ടി വരുന്നതിന് പകരം പ്രകൃതിയെയാണ് ഈ ചിത്രത്തിൽ പ്രതിനായകനായി മോഹൻലാൽ നേരിടുന്നത്. സുരാജിന്റെ വീരപ്പാ എന്ന കഥാപാത്രത്തിന്റെ പ്രകടനവും പ്രശംസ അർഹിക്കുന്ന ഒന്നായിരുന്നു. ഹരിഹരൻ പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിന് ശേഷം സ്റ്റീഫൻ ദേവസ്സി ഒരുക്കിയ ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. മോഹൻലാൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ‘കായംകുളം കൊച്ചുണ്ണി’ അടുത്ത മാസം 18ന് റിലീസിനെത്തും. മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹൈപ്പ് ചിത്രമായ ‘ഒടിയൻ’ ഒക്ടോബർ11ന് പ്രദർശനത്തിനെത്തും.

webdesk

Recent Posts

ജനപ്രിയ എന്റർടൈനർ; ‘പവി കെയർ ടേക്കർ’ റിവ്യൂ വായിക്കാം

വേനലവധിക്കാലത്തു കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കി എത്തുന്ന ചിത്രങ്ങൾ എന്നും കംപ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജ് ആയാണ് ഒരുക്കുക. അത്തരം ഒട്ടേറെ ചിത്രങ്ങളുമായി…

22 hours ago

ഇത് ജനപ്രിയ നായകന്റെ വരവ്; ‘പവി കെയർ ടേക്കർ’ ഇന്ന് മുതൽ

ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന പവി കെയർ ടേക്കർ ഇന്ന് മുതൽ തീയേറ്ററുകളിലേക്ക്. മലയാള സിനിമയുടെ ബോക്സ് ഓഫീസിൽ…

2 days ago

ഷറഫുദ്ദീൻ ചിത്രം ‘ദി പെറ്റ് ഡിക്ടറ്റീവ്’ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു !

ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന സിനിമയാണ് 'ദി പെറ്റ് ഡിക്ടറ്റീവ്'. തൃക്കാക്കര…

2 days ago

മിഥുന്‍ മുകുന്ദന്‍റെ സംഗീതം; ‘പവി കെയര്‍ ടേക്കറി’ലെ വീഡിയോ സോംഗ് ശ്രദ്ധ നേടുന്നു

ദിലീപിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പവി കെയര്‍ ടേക്കര്‍ എന്ന ചിത്രം ഏപ്രിൽ 26 തിയറ്ററുകളില്‍ എത്തുകയാണ്.…

3 days ago

‘പെരുമാനി മോട്ടോഴ്സ്’ ഓടിത്തുടങ്ങുന്നു, ചിത്രം മെയിൽ തിയറ്ററുകളിൽ; പ്രോപ്പർട്ടി പോസ്റ്ററുമായ് ‘പെരുമാനി’

പ്രേക്ഷകപ്രീതി നേടിയ സണ്ണി വെയ്ൻ-അലൻസിയർ ചിത്രം 'അപ്പൻ'ന് ശേഷം മജു സംവിധാനം ചെയ്യുന്ന 'പെരുമാനി'യിലെ പ്രോപ്പർട്ടി പോസ്റ്റർ അണിയറ പ്രവർത്തകർ…

3 days ago

ഫുൾ ഓൺ ഫാമിലി എന്റർറ്റൈനെർ ”പവി കെയർ ടേക്കർ” ഏപ്രിൽ 26 മുതൽ

ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന പവി കെയർ ടേക്കർ ഏപ്രിൽ 26 മുതൽ തീയേറ്ററുകളിലേക്ക്. നടൻ വിനീത് കുമാർ…

6 days ago

This website uses cookies.