പ്രണവ് മോഹൻലാൽ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ ശ്രദ്ധേയയായ താരമാണ് റേച്ചൽ ഡേവിഡ്. മലയാളത്തിലെ ആദ്യ ചിത്രത്തിൽ തന്നെ താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അരുൺ ഗോപി സംവിധാനം ചെയ്ത ഈ ചിത്രം ടോമിച്ചൻ മുളകുപാടമാണ് നിർമ്മിച്ചിരിക്കുന്നത്. റേച്ചൽ ഡേവിഡിന്റെ ഒരുപാട് പുതിയ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. താരത്തിന്റെ ഒരു ഫോട്ടോഷൂട്ട് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ തരംഗം സൃഷ്ട്ടിക്കുകയാണ്. ഞെട്ടിക്കുന്ന ഒരു മേക്കോവർ തന്നെയാണ് റേച്ചൽ നടത്തിയിരിക്കുന്നത്.
വെള്ള കളർ ടോപ്പുമായി താരം അതീവ ഗ്ലാമറസായാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ താരം തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. റേച്ചൽ പുതിയ ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്‌ഷനും ഏറെ കൗതുകം നിറഞ്ഞ ഒന്ന് തന്നെയാണ്. നിങ്ങൾക്ക് എന്നെ ബീച്ചിൽ വൈൻ കുടിച്ചു ഇരിക്കുന്നത് കാണാൻ സാധിക്കുമെന്നും അപ്പോൾ ഞാൻ ചന്ദ്രനോടും നക്ഷത്രങ്ങളോടും സംസാരിച്ചു ഇരിക്കുകയായിരിക്കും എന്നാണ് റേച്ചൽ ക്യാപ്‌ഷനിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സിനിമയിൽ വരുന്നതിന് മുമ്പ് മോഡൽ ആയിരുന്നത്കൊണ്ട് ഒരുപാട് ഫോട്ടോ ഷൂട്ടുകളിൽ റേച്ചൽ ഡേവിഡ് ഭാഗമായിട്ടുണ്ട്. പ്രണവ് മോഹൻലാലിന്റെ പിറന്നാൾ ദിവസം റേച്ചൽ ഡേവിഡ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രവും ഏറെ ശ്രദ്ധേയമായിരുന്നു. സുരേഷ് ഗോപിയെ നായകനാക്കി നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന കാവൽ എന്ന ചിത്രത്തിൽ റേച്ചൽ ഡേവിഡ് ഭാഗമാവുന്നുണ്ട്.
ഫോട്ടോ കടപ്പാട്: vjwesley
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.