[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Behind The Scenes

ഡ്യുപ്പിന്റെയും ഗ്രാഫിക്സിന്റെയും സഹായമില്ലാതെ വിജയ് ചെയ്ത ബിഗിലെ ഫുട്‌ബോൾ ട്രിക്‌സ്; വിഡിയോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

വിജയ്‌യുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ബിഗിൽ. തെറി, മെർസൽ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം വിജയിയെ നായകനാക്കി അറ്റ്ലീയാണ് ചിത്രം സംവിധാനം ചെയ്തത്. വിജയ്‌യുടെ കടുത്ത ആരാധകൻ കൂടിയായ അറ്റ്‌ലീ ബിഗിൽ എന്ന ചിത്രത്തിലൂടെ ഒരു കളർഫുൾ എന്റർട്ടയിനറാണ് ആരാധകർക്ക് സമ്മാനിച്ചത്. ബോക്സ് ഓഫീസിൽ വിജയ്‌യുടെ കരിയറിൽ ഏറ്റവും കളക്ഷൻ നേടിയ ചിത്രം കൂടിയാണ് ബിഗിൽ. വിജയ് ഡബിൾ റോളിൽ മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച്ചവെച്ചത്. വിജയ് ഫുട്‌ബോൾ സ്‌കിൽസ് ചെയ്യുന്ന രംഗങ്ങൾ ഡ്യുപ്പായിരുന്നോ എന്ന സംശയം സിനിമ പ്രേമികളുടെ ഇടയിൽ ഇത്രയും നാൾ നിലനിന്നിരുന്നു.

ബിഗിൽ എന്ന സിനിമയുടെ അണിയറ പ്രവർത്തകർ വി.എഫ്.എക്‌സ് ബ്രെക്ക് ഡൗൺ വിഡിയോയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ബിഗിലെ ഫുട്‌ബോൾ ട്രിക്‌സ് എല്ലാം വിജയ് ഡ്യുപ്പില്ലാതെയാണ് ചെയ്തതെന്ന് തെളിയിക്കുന്ന വിഡിയോ കൂടിയാണിത്. വിജയ് യാതൊരു ഗ്രാഫിക്സിന്റെ സഹായം ഇല്ലാതെ ചെയ്ത പല സ്കിൽസ് വിഡിയോയിൽ കാണാൻ സാധിക്കും. ചിത്രത്തിലെ വി.എഫ്.എക്‌സ് ഭാഗങ്ങളുടെ ബ്രെക്ക് ഡോൺ ഏറെ ഞെട്ടിക്കുന്നത് തന്നെയാണ്. ഷൂട്ട് ചെയ്യുന്നതും സിനിമയിൽ എത്തുമ്പോളുള്ള വ്യത്യാസം വളരെ വ്യക്തമായി കാണാൻ സാധിക്കും. എൻ.വൈ വി.എ. എക്സ് വാല എന്ന യൂ ട്യൂബ് ചാനലിലാണ് ബിഗിൽ വി.എഫ്.എക്‌സ് ബ്രെക്ക് ഡൗൺ വിഡിയോ പുറത്ത് വിട്ടിരിക്കുന്നത്. തമിഴിലെ തന്നെ ഏറ്റവും മികച്ച സ്പോർട്സ് മൂവികളിൽ ഒന്നായി ബിഗിൽ മാറുവാൻ വി.എഫ്.എക്‌സ് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

webdesk

Recent Posts

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

2 days ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

3 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

3 weeks ago

ധ്യാൻ ശ്രീനിവാസൻ ചിത്രം ‘വിവാഹ്’ ഇന്ന് മുതൽ തിയേറ്ററുകളിൽ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ റൊമാന്റിക് ഡ്രാമ 'വിവാഹ്' ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന്. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ട്രെയിലറും…

3 weeks ago

This website uses cookies.