മലയാള സിനിമയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഓൺ സ്ക്രീൻ പ്രണയ ജോഡികളാണ് മോഹൻലാൽ- ശോഭന. ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ പ്രേക്ഷകർക്ക് പ്രീയപെട്ടവയാണ്. മോഹൻലാലിന്റെ നായികയായി ശോഭന വന്നപ്പോഴൊക്കെ മറക്കാനാവാത്ത ഒട്ടേറെ പ്രകടനങ്ങൾ സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയിട്ടുണ്ട്. ഒരുപാട് ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച ഇരുവരും എൺപതുകളിലും തൊണ്ണൂറുകളിലും രണ്ടായിരാമാണ്ടിനു ശേഷം നായകനും നായികയുമായി ഒരുമിച്ചെത്തിയിട്ടുമുണ്ട്. മോഹൻലാൽ ശോഭന കൂട്ടുകെട്ടിൽ പ്രേക്ഷകർ ഏറെ ഇഷ്ട്ടപെടുന്ന ചിത്രങ്ങളാണ് നാടോടിക്കാറ്റ്, പവിത്രം, തേന്മാവിൻ കൊമ്പത്തു, മിന്നാരം എന്നിവ. അതിൽ തന്നെ നാടോടിക്കാറ്റിലെ ഇരുവരും തമ്മിലുള്ള പ്രണയ രംഗങ്ങളും സംഭാഷണങ്ങളും അതുപോലെ വൈശാഖ സന്ധ്യേ എന്ന ഗാനവും ഇന്നും സോഷ്യൽ മീഡിയ ഭരിക്കുന്നവയാണ്. ഇപ്പോഴിതാ ഈ ജോഡി സോഷ്യൽ മീഡിയയിൽ വീണ്ടും ആഘോഷിക്കപ്പെടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
രണ്ടു ദിവസം മുൻപ് മോഹൻലാൽ ഇട്ട ഒരു ഫേസ്ബുക് പോസ്റ്റും അതിനു ശോഭന നൽകിയ കമന്റുമാണ് അതിനു കാരണമായി മാറിയത്. തന്റെ പുതിയ ഫോട്ടോഷൂട്ടിൽ നിന്നുള്ള ഒരു സ്റ്റൈലൻ ചിത്രമാണ് മോഹൻലാൽ പങ്കു വെച്ചത്. അതിനു ശോഭന നൽകിയ കമന്റ് കൂൾ ലാൽ സർ എന്നാണ്. അതോടു കൂടി സോഷ്യൽ മീഡിയ ഇരുവരുടേയും നാടോടിക്കാറ്റിലെ സ്റ്റില്ലുകളും ഡയലോഗുകളും വെച്ച് ഇവരുടെ ഫേസ്ബുക് പോസ്റ്റുകൾ ആഘോഷിക്കുകയായിരുന്നു. മേൽപ്പറഞ്ഞ ചിത്രങ്ങൾ കൂടാതെ അവിടുത്തെ പോലെ ഇവിടെയും, വസന്ത സേന, അഴിയാത്ത ബന്ധങ്ങൾ, അനുബന്ധം, രംഗം, ടി പി ബാലഗോപാലൻ എം എ, കുഞ്ഞാറ്റകിളികൾ, ഇനിയും കുരുക്ഷേത്രം, എന്റെ എന്റേത് മാത്രം, അഭയം തേടി, പടയണി, വെള്ളാനകളുടെ നാട്, ആര്യൻ, വാസ്തുഹാര, ഉള്ളടക്കം, മായാമയൂരം, മണിച്ചിത്രത്താഴ്, പക്ഷെ, ശ്രദ്ധ, മാമ്പഴക്കാലം, സാഗർ ഏലിയാസ് ജാക്കി എന്നീ ചിത്രങ്ങളിലാണ് മോഹൻലാൽ- ശോഭന ടീം ഒന്നിച്ചഭിനയിച്ചതു.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.