പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി ഒരുക്കുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ഫാമിലി ഡ്രാമ നിർമ്മിക്കുന്നതും ദുൽഖർ സൽമാൻ തന്നെയാണ്. ഈ ചിത്രത്തിലെ ശോഭനയുടേയും സുരേഷ് ഗോപിയുടെയും, ദുൽഖറിന്റെയുമെല്ലാം സ്റ്റില്ലുകൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിൽ നിന്ന് ശോഭന പങ്കു വെച്ച ഒരു സ്റ്റിൽ കൂടി ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുകയാണ്. ശോഭനയും സുരേഷ് ഗോപിയും അനൂപ് സത്യനും കൂടി ഒരു ബസിൽ ഇരിക്കുന്ന ചിത്രമാണ് ശോഭന പങ്കു വെച്ചത്.
താൻ അവസാനമായി ബസിൽ കയറിയത് അനൂപിന്റെ അച്ഛൻ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഒരു ചിത്രത്തിൽ ആണെന്നും അതിനു ശേഷം ഇപ്പോഴാണ് ബസിൽ കയറുന്നതു എന്നും ശോഭന ചിത്രത്തിന് ക്യാപ്‌ഷൻ ആയി കൊടുത്തിട്ടുണ്ട്. ഏറെ കാലത്തിനു ശേഷമാണു ശോഭന മലയാള സിനിമയിൽ അഭിനയിക്കുന്നത്. ചിത്രത്തിലെ നായകനായ സുരേഷ് ഗോപിയും കുറെ നാളുകൾക്കു ശേഷമാണു അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത്. പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശൻ ആദ്യമായി മലയാളത്തിൽ നായികാ വേഷം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. അടുത്ത വർഷം ഏപ്രിൽ മാസത്തിൽ ഈ ചിത്രം റിലീസ് ചെയ്യാൻ ആണ് അണിയറ പ്രവർത്തകരുടെ പ്ലാൻ എന്നറിയുന്നു. അനൂപ് സത്യൻ തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. സത്യൻ അന്തിക്കാടിന്റെ മറ്റൊരു മകൻ ആയ അഖിൽ സത്യനും സംവിധായകൻ ആവുകയാണ്. ഫഹദ് ഫാസിൽ ആണ് ആ ചിത്രത്തിലെ നായകൻ എന്നാണ് വിവരം.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.