മലയാളത്തിലെ ഏറ്റവും ജനപ്രിയ നായികമാരിൽ ഒരാളായി എന്നും കണക്കാക്കപ്പെടുന്ന നായികയാണ് ശോഭന. മികച്ച നടിക്കുള്ള ദേശീയ അവാർഡ് രണ്ടു തവണ സ്വന്തമാക്കിയിട്ടുള്ള ഈ നടി ഇന്ത്യ മുഴുവൻ അറിയപ്പടുന്ന ക്ലാസിക്കൽ നർത്തകിയുമാണ്. തെന്നിന്ത്യയിലെ തന്നെ വമ്പൻ താരങ്ങളുടെയെല്ലാം നായികയായി വേഷമിട്ടിട്ടുള്ള ശോഭനയുടെ ഏറ്റവും വലിയ ഹിറ്റ് ജോഡി മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ്. മോഹൻലാൽ- ശോഭന ജോഡി അഭിനയിച്ചു പുറത്തു വന്നിട്ടുള്ളതിൽ ഭൂരിഭാഗം ചിത്രങ്ങളും സൂപ്പർ ഹിറ്റുകളാണ് എന്ന് മാത്രമല്ല മലയാളികൾ എന്നും നെഞ്ചോട് ചേർക്കുന്ന ചിത്രങ്ങളുമാണ് അവ. മോഹൻലാൽ കഴിഞ്ഞാൽ മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി എന്നിവർക്കൊപ്പമൊക്കെ ശോഭനയുടെ മികച്ച കഥാപാത്രങ്ങൾ പിറന്നിട്ടുണ്ട്. അടുത്തകാലത്തായി അഭിനയ ജീവിതത്തിൽ നിന്ന് മാറി നിന്ന ശോഭന കഴിഞ്ഞ വർഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ തിരിച്ചു വന്നിരുന്നു. സുരേഷ് ഗോപി നായകനായ ആ ചിത്രത്തിൽ ദുൽഖർ സൽമാനും ഒരു പ്രധാന വേഷം ചെയ്തു. അനൂപ് സത്യൻ ആണ് ആ ചിത്രം സംവിധാനം ചെയ്തത്.
ഇപ്പോഴിതാ ദുൽഖർ സൽമാനും പണ്ട് ദുൽഖറിന്റെ അച്ഛൻ മമ്മൂട്ടിക്കും ഒപ്പം ജോലി ചെയ്തതിന്റെ അനുഭവം പങ്കു വെക്കുകയാണ് ശോഭന. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വരനെ ആവശ്യമുണ്ട് സിനിമയുടെ ഷൂട്ടിങ് അനുഭവങ്ങള്‍ ശോഭന തുറന്നു പറഞ്ഞത്. സത്യൻ അന്തിക്കാട്, പ്രിയദർശൻ, മമ്മൂട്ടി എന്നിവർക്കൊപ്പം പണ്ട് ജോലി ചെയ്ത ശോഭന ഈ ചിത്രത്തിൽ അവരുടെ മക്കൾക്കൊപ്പമാണ് ജോലി ചെയ്തത്. ദുല്‍ഖറിന്റേയും മമ്മൂട്ടിയുടേയും സ്വഭാവത്തിലെ സമാനതയെ കുറിച്ച് ഈ അഭിമുഖത്തിൽ ശോഭന വ്യക്തമാക്കുന്നു. ഷോട്ടിനുമുമ്പോ ശേഷമോ അധികം സംസാരിക്കാത്തയാളാണ് മമ്മൂക്ക എന്നും ദുല്‍ഖറും ഏകദേശം അങ്ങനെ തന്നെയാണ് എന്നും ശോഭന വ്യക്തമാക്കുന്നു. തങ്ങൾ രണ്ടുപേരും ചെന്നൈയില്‍ ഒരേ സ്‌കൂളിലാണ് പഠിച്ചത് എന്നത് കൊണ്ട് തന്നെ സംസാരം മുഴുവനും ആ സ്‌കൂളിനെക്കുറിച്ചും അവിടുത്തെ അധ്യാപകരെക്കുറിച്ചുമായിരുന്നു എന്ന് ശോഭന പറയുന്നു. ഒരു സഹ അഭിനേതാവ് എന്നതിൽ കൂടുതൽ ഒരേ സ്കൂളിൽ പഠിച്ചവർ എന്ന തരത്തിലായിരുന്നു തങ്ങളുടെ ബന്ധം എന്നും ശോഭന വെളിപ്പെടുത്തി.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…
This website uses cookies.