മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരിലൊളായ ശോഭന ഒരിടവേളക്ക് ശേഷം സിനിമയിലേക്ക് മടങ്ങി വന്ന ചിത്രമായിരുന്നു ദുൽഖർ സൽമാൻ നിർമ്മിച്ച് അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട്. ഈ വർഷം റിലീസ് ചെയ്ത സൂപ്പർ ഹിറ്റായ ഈ ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായികയായി ആണ് ശോഭന അഭിനയിച്ചത്. സുരേഷ് ഗോപി, ജയറാം, മമ്മൂട്ടി എന്നീ സൂപ്പർ താരങ്ങൾക്കൊപ്പമൊക്കെ ശോഭന ഒരുപാട് ചിത്രങ്ങളിൽ നായികാ വേഷം ചെയ്തിട്ടുണ്ടെങ്കിലും പ്രേക്ഷകർ ഏറ്റവും കൂടുതൽ ആഘോഷിച്ചതും ഇഷ്ടപ്പെടുന്നതും മോഹൻലാൽ- ശോഭന ജോഡിയെ സ്‌ക്രീനിൽ കാണാനാണ്. ഏറ്റവും കൂടുതൽ തവണ ശോഭനയുടെ നായകനായ സൂപ്പർ താരമാണ് മോഹൻലാൽ. ഇരുവരും ഒരുമിച്ചു അഭിനയിച്ച ചിത്രങ്ങളിൽ തൊണ്ണൂറു ശതമാനവും സൂപ്പർ ഹിറ്റുകളാണ് എന്ന് മാത്രമല്ല ഇന്നും പ്രേക്ഷകർ നെഞ്ചോടു ചേർക്കുന്ന ചിത്രങ്ങളാണ് അവയെല്ലാം. കഴിഞ്ഞ ദിവസം ഫേസ്ബുക് ലൈവിൽ വന്ന ശോഭനയോടു പ്രേക്ഷകർ ഏറ്റവും കൂടുതൽ ചോദിച്ചതും മോഹൻലാലിനൊപ്പം ഒരു ചിത്രം ഇനി വരുമോ എന്നാണ്.
ശോഭന അതിനു മറുപടി വരുന്നത് തീർച്ചയായും വരുമെന്നാണ്. അവസരം ലഭിച്ചാൽ തീർച്ചയായും ചെയ്യുമെന്നും, താൻ റെഡി ആണെന്നും അങ്ങനെ ഒരു ചിത്രം സംഭവിക്കട്ടെ എന്നും ശോഭന പറയുന്നു. മോഹൻലാൽ തന്റെ അടുത്ത സുഹൃത്താണെന്നും താൻ ലാലിനെ വിളിച്ചു പ്രേക്ഷകരുടെ ഈ ആഗ്രഹത്തെ കുറിച്ച് പറയാമെന്നും ശോഭന പറയുന്നു. മമ്മുക്കയെയും താൻ വിളിക്കാമെന്നും അദ്ദേഹത്തോടൊപ്പവും ഇനിയും അഭിനയിക്കാൻ സാധിക്കട്ടെ എന്നും ശോഭന പറഞ്ഞു. അവിടുത്തെ പോലെ ഇവിടെയും, വസന്ത സേന, അഴിയാത്ത ബന്ധങ്ങൾ, അനുബന്ധം, രംഗം, ടി പി ബാലഗോപാലൻ എം എ, കുഞ്ഞാറ്റകിളികൾ, ഇനിയും കുരുക്ഷേത്രം, എന്റെ എന്റേത് മാത്രം, അഭയം തേടി, പടയണി, നാടോടിക്കാറ്റ്, വെള്ളാനകളുടെ നാട്, ആര്യൻ, വാസ്തുഹാര, ഉള്ളടക്കം, മായാമയൂരം, മണിച്ചിത്രത്താഴ്, പവിത്രം, തേന്മാവിൻ കൊമ്പത്തു, പക്ഷെ, മിന്നാരം, ശ്രദ്ധ, മാമ്പഴക്കാലം, സാഗർ ഏലിയാസ് ജാക്കി എന്നീ ചിത്രങ്ങളിലാണ് മോഹൻലാൽ- ശോഭന ടീം ഒന്നിച്ചഭിനയിച്ചതു.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.