തെലുങ്ക് യുവതാരം വിഷ്ണു മാഞ്ചുവിന്റെ സ്വപ്ന ചിത്രമായ കണ്ണപ്പയിൽ പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസ്, ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ എന്നിവർ അതിഥി വേഷം ചെയ്യുമെന്ന വാർത്ത കുറച്ചു ദിവസങ്ങൾക്കു മുൻപ് പുറത്ത് വന്നിരുന്നു. ലേഡി സൂപ്പർസ്റ്റാർ നയൻതാരയും ഈ ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്. ഇപ്പോഴിതാ ഈ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രം കൂടുതൽ വലുതാവുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. മോഹൻലാൽ, പ്രഭാസ് എന്നിവർ കൂടാതെ, കന്നഡ സൂപ്പർസ്റ്റാർ ശിവരാജ് കുമാറും കണ്ണപ്പയിൽ അതിഥി വേഷം ചെയ്യുമെന്ന വാർത്തയാണ് ഇപ്പോൾ വരുന്നത്. ശിവരാജ് കുമാറിന്റെ സാന്നിധ്യം ചിത്രത്തിന്റെ അണിയറ പ്രവർത്തകരും സ്ഥിതീകരിച്ചു കഴിഞ്ഞു. അടുത്തിടെ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ രജനികാന്ത് ചിത്രം ജയിലറിലും മോഹൻലാൽ- ശിവരാജ് കുമാർ ടീം അതിഥി വേഷങ്ങൾ ചെയ്തിരുന്നു.
അതിൽ മോഹൻലാൽ അവതരിപ്പിച്ച മാത്യു, ശിവരാജ് കുമാർ അവതരിപ്പിച്ച നരസിംഹ എന്നീ കഥാപാത്രങ്ങൾ തെന്നിന്ത്യൻ സിനിമാ ലോകത്തും പ്രേക്ഷകരുടെ ഇടയിലും വലിയ തരംഗമായി മാറിയിരുന്നു. മഹാഭാരത സീരിസ് ചെയ്തു വലിയ പ്രേക്ഷക- നിരൂപക ശ്രദ്ധ നേടിയ മുകേഷ് സിങ് സംവിധാനം ചെയ്യുന്ന കണ്ണപ്പ രചിച്ചിരിക്കുന്നത് പറുചുരി ഗോപാലകൃഷ്ണ, ബുർറ സായ് മാധവ്, തൊട്ട പ്രസാദ് എന്നിവർ ചേർന്നാണ്. മണി ശർമ്മ, സ്റ്റീഫൻ ദേവസ്സി എന്നിവർ ചേർന്ന് സംഗീതമൊരുക്കുന്ന ഈ ചിത്രം അവ എന്റെർറ്റൈന്മെന്റ്സ്, 24 ഫ്രെയിംസ് ഫാക്ടറി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ബോളിവുഡ് താരസുന്ദരി കൃതി സനോണിന്റെ സഹോദരിയായ നൂപുർ സനോണും അഭിനയിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഇന്ത്യൻ പുരാണത്തെ ആസ്‍പദമാക്കിയൊരുക്കുന്ന ഇതിഹാസ ചിത്രമാണ്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
This website uses cookies.