[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ലിയോയുടെ ആദ്യ പത്ത് മിനിറ്റ്; സംഭവം ലോഡിങ്; വെളിപ്പെടുത്തി ലോകേഷ്.

ലിയോയുടെ ആദ്യ പത്ത് മിനിറ്റ്; സംഭവം ലോഡിങ്; വെളിപ്പെടുത്തി ലോകേഷ്.

ദളപതി വിജയ് നായകനായ ലിയോ ഒക്ടോബർ പത്തൊന്പതിന്‌ ആഗോള റിലീസായി എത്തുമ്പോൾ ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തിലാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം, അദ്ദേഹത്തിന്റെ ലോകേഷ് കനകരാജ് യൂണിവേഴ്സിന്റെ ഭാഗമാണോ അല്ലയോ എന്നതാണ് ഇപ്പോൾ പ്രേക്ഷകരുടെ പ്രധാന ചർച്ച. ലിയോ LCU വിൽ ഉണ്ടെന്നും ഇല്ലെന്നുമുള്ള തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. തന്റെ കഴിഞ്ഞ ചിത്രമായ വിക്രം റിലീസ് ചെയ്യുന്നതിന് മുൻപ്, താൻ നേരത്തെ ചെയ്ത കാർത്തി ചിത്രം കൈതി ഒന്ന് കൂടെ കാണാൻ ലോകേഷ് പ്രേക്ഷകരോട് ആവശ്യപ്പെട്ടിരുന്നു. കൈതിയും വിക്രമും ചേർത്താണ് ലോകേഷ് തന്റെ സിനിമാറ്റിക് യൂണിവേഴ്സിന് തുടക്കം കുറിച്ചത്. അതുപോലെ ലിയോ റിലീസ് ചെയ്യുന്നതിന് മുൻപ് ലോകേഷ് എന്താണ് പറയുന്നതെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

ഏതായാലും അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ലോകേഷ് പറയുന്നത്, എന്ത് സംഭവിച്ചാലും ലിയോയുടെ ആദ്യ പത്ത് മിനിറ്റ് പ്രേക്ഷകർ മിസ് ചെയ്യരുത് എന്നാണ്. സിനിമ തുടങ്ങുന്നതിന് മുൻപ് തന്നെ എങ്ങനെയെങ്കിലും തീയേറ്ററിൽ കേറി പറ്റണമെന്നും ആദ്യ പത്ത് മിനിറ്റ് അതിനിർണ്ണായകമാണെന്നും ലോകേഷ് വെളിപ്പെടുത്തി. വമ്പൻ തീയേറ്റർ അനുഭവമായിരിക്കും ആ ആദ്യ പത്ത് മിനിറ്റ് തരികയെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ആയിരത്തിലധികം പേര് ജോലി ചെയ്താണ് ആദ്യ പത്ത് മിനിറ്റ് തങ്ങൾ ഒരുക്കിയതെന്നും അത്കൊണ്ട് തന്നെ ആ 10 മിനിറ്റ് പ്രേക്ഷകർക്കുള്ള ഒരു വിരുന്നായി മാറുമെന്നും അദ്ദേഹം പറയുന്നു. സെവൻ സ്ക്രീൻ സ്റ്റുഡിയോസ് നിർമ്മിച്ച ലിയോ കേരളത്തിലെ 650 ലധികം സ്‌ക്രീനുകളിൽ ശ്രീ ഗോകുലം മൂവീസ് റിലീസ് ചെയ്യും. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കിയ ഈ ചിത്രത്തിൽ സഞ്ജയ് ദത്ത്, അർജുൻ, തൃഷ എന്നിവരും വേഷമിടുന്നു

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 hours ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.