[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

200 കോടി ബഡ്ജറ്റിൽ മോഹൻലാലിന്റെ പാൻ ഇന്ത്യൻ വിസ്മയം; വൃഷഭ എത്തുന്നത് 4000 സ്‌ക്രീനുകളിൽ അഞ്ച് ഭാഷകളിലായി

200 കോടി ബഡ്ജറ്റിൽ വൃഷഭ; 4000 സ്‌ക്രീനുകളിൽ അഞ്ച് ഭാഷകളിൽ മോഹൻലാലിന്റെ പാൻ ഇന്ത്യൻ വിസ്മയം; റിലീസ് അപ്‌ഡേറ്റ് ഉടൻ.

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രം വൃഷഭയുടെ രണ്ടാം ഷെഡ്യൂൾ ഇപ്പോൾ മുംബൈയിൽ ആരംഭിച്ചു കഴിഞ്ഞു. മൈസൂരിൽ നടന്ന ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ സെപ്റ്റംബറിലാണ് പൂർത്തിയായത്. ഒക്ടോബർ- നവംബർ മാസങ്ങളിലായി ഇതിന്റെ രണ്ടാം ഷെഡ്യൂൾ പൂർത്തിയാക്കാനാണ് അണിയറ പ്രവർത്തകരുടെ പ്ലാൻ. മാത്രമല്ല, ചിത്രത്തിന്റെ റിലീസ് തീയതി ഉൾപ്പെടെയുള്ള വിവരങ്ങൾ ഈ വരുന്ന ദസറ ആഘോഷ സമയത്ത് പുറത്ത് വിടുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ഇപ്പോൾ മുംബൈ ഷെഡ്യൂളിൽ ജോയിൻ ചെയ്ത മോഹൻലാൽ ഈ ചിത്രം പൂർത്തിയാക്കിയതിന് ശേഷമാകും പൃഥ്വിരാജ് ഒരുക്കുന്ന എംപുരാനിൽ ജോയിൻ ചെയ്യുക. ലഡാക്ക്, ഷിംല എന്നിവിടങ്ങളിലാണ് എമ്പുരാന്റെ ആദ്യ ഷെഡ്യൂൾ നടക്കുന്നത്. കന്നഡ സംവിധായകൻ നന്ദ കിഷോർ സംവിധാനം ചെയ്യുന്ന വൃഷഭ 200 കോടി ബഡ്ജറ്റിലാണ് ഒരുക്കുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി 4000 സ്‌ക്രീനുകളിലാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പ്ലാൻ ചെയ്യുന്നത്. എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകലില്‍ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവര്‍ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സഹ നിർമ്മാതാവായി ഓസ്കാർ അവാർഡ് നേടിയ മൂൺ ലൈറ്റ് ഉൾപ്പെടെ ഒട്ടേറെ ഹോളിവുഡ് വമ്പൻ ചിത്രങ്ങളിൽ ജോലി ചെയ്തിട്ടുള്ള നിക്ക് തുർലോ കൂടി എത്തിയിട്ടുണ്ട്. പീറ്റർ ഹെയ്‌ൻ സംഘട്ടന സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൽ റോഷന്‍ മെക, ഷനയ കപൂര്‍, സഹ്‍റ ഖാന്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക എന്നിവരും വേഷമിടുന്നുണ്ട്. . ദേവി ശ്രീ പ്രസാദ് ആണ് ഈ പാൻ ഇന്ത്യൻ ചിത്രത്തിന്റെ സംഗീത സംവിധായകൻ.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 hour ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.