അടുത്തിടെ വ്യത്യസ്തവും ശ്കതവുമായ കഥാപാത്രങ്ങളുമായി എത്തി പ്രേക്ഷകരെ ഞെട്ടിച്ച മലയാള നടന്മാരിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. ഇപ്പോൾ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാൾ കൂടിയാണ് ഷൈൻ ടോം ചാക്കോ. നായകനായും വില്ലനായും സഹനടനായുമെല്ലാം ഒട്ടേറെ പ്രതീക്ഷയുള്ള ചിത്രങ്ങളാണ് ഷൈൻ ടോം ചാക്കോ അഭിനയിച്ചു ഇനി പുറത്തു വരാനുള്ളത്. ഇപ്പോഴിതാ, താൻ അഭിനയിക്കുന്ന അടിത്തട്ട് എന്ന ചിത്രത്തിന്റെ തന്റെ കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അദ്ദേഹം. ആംബ്രോസ് എന്ന് പേരുള്ള ഈ കഥാപാത്രത്തിന്റെ ലുക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. വീണ്ടും ഈ നടൻ ഞെട്ടിക്കാൻ സാധ്യതയുള്ള ഒരു കഥാപാത്രമാകും ആംബ്രോസ് എന്ന പ്രതീക്ഷയാണ് ഈ പോസ്റ്റർ പ്രേക്ഷകർക്ക് നൽകുന്നത്. സണ്ണി വെയ്ൻ നായകനായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിജോ ആന്റണി ആണ്.
സൂസൻ ജോസഫും സിൻട്രീസ്സയും ചേർന്ന് മിഡിൽ മാർച്ച് സ്റ്റുഡിയോസ്, കാനായിൽ ഫിലിംസ് എന്നീ ബാനറുകളിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പൂർണ്ണമായും നടുക്കടലിൽ ചിത്രീകരിച്ച സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഡാർവിന്റെ പരിണാമം, കൊന്തയും പൂണൂലും, പോക്കിരിസൈമൺ എന്നീ ചിത്രങ്ങൾക്കു ശേഷം ജിജോ ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ഇത് കൂടാതെ ദുൽഖർ സൽമാൻ നിർമ്മിച്ച് പ്രശോഭ് വിജയൻ ഒരുക്കിയ അടി എന്ന ചിത്രത്തിലെ നായക വേഷം ചെയ്യുന്നതും ഷൈൻ ടോം ചാക്കോ ആണ്. ഇവ കൂടാതെ മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വം, ദുൽഖർ ചിത്രം കുറുപ്പ്, ദളപതി വിജയ് ചിത്രം ബീസ്റ്റ് എന്നിവയും ഷൈൻ ടോം ചാക്കോ അഭിനയിച്ചു പുറത്തു വരാനുള്ള ചിത്രങ്ങളാണ്. താമി, റോയ്, വെള്ളേപ്പം, പട, ജിന്ന് എന്നിവയാണ് ഷൈൻ ടോം ചാക്കോയുടെ ഇനി വരാനുള്ള മറ്റു മലയാള ചിത്രങ്ങൾ.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.