ദളപതി വിജയ് നായകനായി എത്തുമ്മ ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ്. നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ട്രൈലെർ കഴിഞ്ഞ ആഴ്ച്ച ആണ് റിലീസ് ചെയ്തത്. സൂപ്പർ ഹിറ്റായി മാറിയ ഈ ട്രയ്ലർ വന്നപ്പോൾ മുതൽ മലയാളി പ്രേക്ഷകരുടെ ചോദ്യം ഇതിൽ ഷൈൻ ടോം ചാക്കോ എവിടെ എന്നായിരുന്നു. ഈ ചിത്രത്തിലെ വളരെ നിർണ്ണായകമായ ഒരു വേഷം ചെയ്യുന്നു എന്ന് വാർത്തകൾ വന്ന ഷൈൻ ടോം ചാക്കോയെ മാത്രം ട്രെയ്ലറിൽ കാണിച്ചിട്ടില്ല. അത്കൊണ്ട് തന്നെ ട്രെയ്ലറിൽ മുഖംമൂടി ഇട്ടു കാണിക്കുന്ന പ്രധാന വില്ലൻ ഷൈൻ ടോം ചാക്കോ ആണെന്ന തരത്തിൽ ആണ് സോഷ്യൽ മീഡിയയിൽ വാർത്തകൾ പരന്നത്.
എന്നാൽ ഇപ്പോൾ അതിനെ കുറിച്ചു പുതിയ റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുകയാണ്. ആ മുഖംമൂടി കഥാപാത്രം ഷൈൻ ടോം ചാക്കോ അല്ലെന്നും, തീവ്രവാദികളിൽ ഒരാളായി ആ വേഷം ചെയ്തിരിക്കുന്നത് സ്ലംഡോഗ് മില്യണയർ എന്ന ഓസ്കാർ അവാർഡ് നേടിയ ചിത്രത്തിലൂടെ ശ്രദ്ധേയനായ അങ്കുർ വികൽ എന്ന നടൻ ആണെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ഏതായാലും ഷൈൻ ടോം ചാക്കോ ഇതിൽ എന്ത് കഥാപാത്രം ആണ് ചെയ്യുന്നത് എന്നുള്ളത് ഇപ്പോഴും സസ്പെൻസ് ആയി തുടരുകയാണ്. സൺ പിക്ചേഴ്സ് നിർമ്മിച്ച ഈ ചിത്രത്തിന് ക്യാമെറ ചലിപ്പിച്ചത് മനോജ് പരമഹംസയും എഡിറ്റ് ചെയ്തിരിക്കുന്നത് ആർ നിർമ്മലുമാണ്. ഏപ്രിൽ പതിമൂന്നിന് ആണ് ഈ ചിത്രം ആഗോള റിലീസ് ആയി എത്തുക. പൂജ ഹെഗ്‌ടെ നായികാ വേഷം ചെയ്ത ഈ ചിത്രത്തിന് വേണ്ടി അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
This website uses cookies.