മലയാളത്തിലെ തിരക്കുള്ള നടന്മാരിൽ ഒരാൾ ആണ് ഇപ്പോൾ ഷൈൻ ടോം ചാക്കോ. നായകനായും വില്ലനായും സഹനടനായുമെല്ലാം ഒട്ടേറെ ചിത്രങ്ങളിൽ ഈ താരം ഇപ്പോൾ അഭിനയിക്കുന്നുണ്ട്. ഇഷ്‌ക്, ഉണ്ട, ലവ്, കുരുതി, കുറുപ്പ് എന്നീ ചിത്രങ്ങളിലെ തന്റെ മികച്ച പ്രകടനം കൊണ്ട് വലിയ കയ്യടിയാണ് ഈ നടൻ ഈ അടുത്തകാലത്ത് നേടിയെടുത്തത്. ഇനി ഒരു പിടി പ്രതീക്ഷയുള്ള ചിത്രങ്ങളാണ് ഷൈൻ ടോം ചാക്കോ അഭിനയിച്ചു പുറത്തു വരാനുള്ളത്. ഇപ്പോഴിതാ ദളപതി വിജയ് നായകനായ ബീസ്റ്റ് എന്ന എന്ന ചിത്രത്തിലും അഭിനയിച്ചിരിക്കുകയാണ് ഷൈൻ ടോം ചാക്കോ. കോലമാവ് കോകില, ഡോക്ടർ എന്നീ ചിത്രങ്ങൾ ഒരുക്കിയ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സൺ പിക്ചേഴ്സ് ആണ്. ഈ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ചാണ് ഷൈൻ ടോം ചാക്കോ ഇപ്പോൾ തുറന്നു പറയുന്നത്.
വിജയ് ഒരു സൂപ്പർ താരം ആണെങ്കിലും വളരെ സൈലന്റ് ആയ ജാഡയൊന്നുമില്ലാത്ത മനുഷ്യൻ ആണെന്നും അദ്ദേഹത്തെ അടുത്ത് പരിചയപ്പെടാൻ സാധിച്ചു എന്നും ഷൈൻ ടോം ചാക്കോ പറയുന്നു. ബീസ്റ്റ് എന്ന ചിത്രത്തെ കുറിച്ച് ഒരുപാട് കാര്യങ്ങൾ പുറത്തു പറയാൻ നിർവ്വാഹമില്ലെന്നും ഷൈൻ ടോം ചാക്കോ പറയുന്നുണ്ട്. സംവിധായകൻ നെൽസനൊപ്പം ജോലി ചെയ്യാൻ വളരെ ഈസി ആണെന്നും താൻ ഈ ചിത്രത്തിൽ തമാശ കൈകാര്യം ചെയ്യുന്നുണ്ട് എന്നും ഷൈൻ ടോം ചാക്കോ പറയുന്നു. കോമഡി ചെയ്യാൻ വളരെ മികവ് കാണിക്കുന്ന സംവിധായകൻ ആണല്ലോ നെൽസൺ എന്ന ചോദ്യത്തിന് ഉത്തരമായാണ് താൻ ബീസ്റ്റിൽ ഒരു തമാശക്കാരൻ ആണെന്ന് ഷൈൻ ടോം ചാക്കോ പറയുന്നത്. യോഗി ബാബു, വിടിവി ഗണേഷ്, അപർണ്ണ ദാസ്, പുകഴ് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പൂജ ഹെഗ്‌ഡെ ആണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.