[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സിനിമയല്ല എന്റെ ജീവിതം; തുറന്നു പറഞ്ഞു താരപുത്രി..!

പ്രശസ്ത മലയാള നടൻ ജയറാമിന്റെയും ഭാര്യയും പഴയകാല നടിയുമായ പാർവ്വതിയുടെയും മകൾ ആണ് മാളവിക ജയറാം. ചക്കി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന മാളവിക സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ്. ജയറാമിന്റെ മകൻ കാളിദാസ് ജയറാം സിനിമയിൽ ഇപ്പോൾ സജീവമാണ്. മലയാളത്തിലും തമിഴിലും ശ്രദ്ധയമായ വേഷങ്ങൾ ചെയ്ത താരമാണ് കാളിദാസ്. കാളിദാസിന് ശേഷം മാളവികയും സിനിമയിലേക്ക് എത്തുമോ എന്ന ചോദ്യം ജയറാമും ഒപ്പം മാളവികയും നേരിടാൻ തുടങ്ങിയിട്ട് നാളുകൾ കുറച്ചായി. മാളവികയുടെ ചില ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടിയതോടെയാണ് കൂടുതൽ പേരും ആ ചോദ്യങ്ങൾ ചോദിയ്ക്കാൻ തുടങ്ങിയത്. ഇപ്പോഴിതാ തന്റെ സിനിമാ പ്രവേശനത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് മാളവിക. തന്നോട് അങ്ങനെ കഥ പറയാനും ഒന്നും ആരും വന്നിട്ടില്ല എന്നും, വന്നാൽ മുഴുവനായി നോ പറയില്ല എന്നും മാളവിക പറയുന്നു.

മീഡിയയേക്കാൾ താല്പര്യം സ്പോർട്സിൽ ആണ് തനിക്കെന്നും മാളവിക പറയുന്നു. വിദേശത്തു പോയി സ്പോർട്സ് മാനേജ്‌മെന്റ് കോഴ്സ് പഠിച്ച മാളവിക വിവിധ സ്പോർട്സ് കമ്പനികളിൽ ആയി ചെറിയ ചെറിയ കാലയളവുകളിൽ ജോലി ചെയ്തിട്ടുമുണ്ട്. സിനിമയിലേക്ക് കയറാൻ വേണ്ടി താൻ കഥകൾ കേൾക്കാനായി ഇരിക്കുകയല്ല എന്നും, ആരെങ്കിലും കഥയുമായി വന്നാൽ ഒഴിവാക്കില്ല എന്നുമാണ് പറയുന്നത് എന്നും മാളവിക വിശദീകരിക്കുന്നു. സിനിമയല്ല തന്റെ ജീവിതം എന്നാണ് മാളവിക സൂചിപ്പിക്കുന്നത്. സ്പോർട്സ് മാനേജ്‌മെന്റ് രംഗത്ത് തുടർന്നും പ്രവർത്തിക്കാൻ തന്നെയാണ് മാളവികയുടെ തീരുമാനവും ആഗ്രഹവും. ഫുട്ബോൾ മാനേജ്‌മെന്റ് ആണ് മാളവികയുടെ ഇഷ്ട ഫീൽഡ്. അതിനിടയിൽ മീഡിയയിൽ നിന്ന് അവസരങ്ങൾ വന്നാൽ കണ്ണുമടച്ചു ഒഴിവാക്കില്ല എന്നേ പറയുന്നുള്ളു എന്നും ഈ താരപുത്രി വ്യക്തമാകുന്നു.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

5 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

6 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

4 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.